astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 സെപ്റ്റംബർ 3 - കൊല്ലവർഷം 1200 ചിങ്ങം 18 ചൊവ്വാഴ്ച. (പുലർച്ചെ 0 മണി 19 മിനിറ്റ് 45 സെക്കന്റ് വരെ മകം നക്ഷത്രം ശേഷം പൂരം നക്ഷത്രം)

അശ്വതി: ആത്മാര്‍ഥമായി പെരുമാറും, തൊഴിലില്‍ ഉന്നതി, അധിക്ഷേപങ്ങളെ നിഷ്‌പ്രയാസം അതിജീവിക്കാന്‍ സാധിക്കും, ജന്മനാട്ടിലേക്ക്‌ സ്‌ഥാനമാറ്റം.

ഭരണി: ധനപരമായ നേട്ടം, ദുരിതവും കഷ്ടപ്പാടുകളും മാറും. ആത്മവിശ്വാസം കൂടും, എല്ലാവരുടെയും വിശ്വാസം ആര്‍ജിക്കും, ഈശ്വരാധീനം ഉണ്ടാകും.

കാര്‍ത്തിക: സന്താനങ്ങള്‍ നേട്ടങ്ങള്‍ കൈവരിക്കും, ധനസമൃദ്ധി. സ്ത്രീകള്‍ക്ക് അംഗീകാരം, വളരെ ആലോചിച്ചു മാത്രം തീരുമാനങ്ങള്‍ എടുക്കുക, കുടുംബത്തില്‍ ശാന്തിയും സമാധാനവും.

രോഹിണി: വിദേശത്ത്‌ തൊഴില്‍ ചെയ്യുന്നവര്‍ക്ക് നേട്ടം, കലാപരമായ കാര്യങ്ങളില്‍ അതിയായ താല്‍പര്യം, ആകര്‍ഷകമായി സംസാരിക്കും, നിര്‍ബന്ധബുദ്ധി കാണിക്കും.

മകയിരം: അയൽക്കാരുമായി കലഹം, സ്ത്രീ വിഷയങ്ങളില്‍ അമിതമായ താല്‍പര്യം, പണം സൂക്ഷിച്ചു കൈകാര്യം ചെയ്യുക, രാത്രി യാത്രകള്‍ ഒഴിവാക്കുക.

തിരുവാതിര: സ്ത്രീകള്‍ കാരണം മാനഹാനി, ബന്ധുക്കള്‍ ശത്രുക്കള്‍ ആകും, കുടുംബങ്ങളില്‍ അസ്വാരസ്യം ഉടലെടുക്കും, സംസാരം വളരെ നിയന്ത്രിക്കണം.

പുണര്‍തം: ഏതുകാര്യവും ദീര്‍ഘദൃഷ്‌ടിയോടെ ചെയ്യുക, സ്വദേശം വിട്ടു താമസിക്കാന്‍ താല്‍പര്യം, ചതിയില്‍ പെടും, ദുര്‍വാശി ഒഴിവാക്കുക.

പൂയം: പ്രവര്‍ത്തനരംഗത്ത്‌ വളരെ ശ്രദ്ധ വേണം, വിഷയാസക്തി, വ്യവഹാരങ്ങളില്‍ പ്രയാസങ്ങള്‍ ഉണ്ടാകും, സ്ത്രീകള്‍ അപവാദം പറഞ്ഞു പരത്തും.

ആയില്യം: ഭക്ഷണ കാര്യങ്ങളില്‍ മിതത്വം പാലിക്കാത്തതിനാല്‍ ഉദരരോഗം,യമനസ്സില്‍ ഉദേശിച്ച സംഗതികള്‍ നടപ്പിലാക്കാന്‍ പ്രയാസപ്പെടും.

മകം: ധനനഷ്ടം, ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടും, കുടുംബങ്ങളില്‍ അസ്വാരസ്യം ഉടലെടുക്കും.

പൂരം: ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വിഷമിക്കും, യാത്രയില്‍ ബുദ്ധിമുട്ടുകള്‍, ദാമ്പത്യ സുഖക്കുറവ്, രാത്രി യാത്ര ഒഴിവാക്കുക.

ഉത്രം: അഭിലാഷങ്ങള്‍ നടപ്പിലാകും, പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കും, ദമ്പതികളുടെ കാര്യത്തില്‍ സുഖവും സമാധാനവും അനുഭവത്തില്‍ വരും, സന്തോഷം നിറഞ്ഞ സമയം.

അത്തം: അഭിലാഷങ്ങള്‍ നടപ്പിലാകും, പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കും, സുഖാനുഭവങ്ങള്‍, ആരോഗ്യ പരിപാലനം നടത്തും, ഇഷ്ടപെട്ട ജീവിത പങ്കാളിയെ ലഭിക്കും.

ചിത്തിര: ദീര്‍ഘ വീക്ഷണത്തോടെ കാര്യങ്ങള്‍ ചെയ്യും, വീടുപണി ആരംഭിക്കുകയോ അറ്റകുറ്റപണികള്‍ നടത്തുകയോ ചെയ്യും, സന്താനഭാഗ്യം സിദ്ധിക്കും.

ചോതി: കര്‍മരംഗത്ത്‌ നൂതന സംരംഭങ്ങള്‍ക്ക്‌ തുടക്കം കുറിക്കും, യാത്ര കൊണ്ട് ഗുണം കിട്ടും, എല്ലാവരുടെയും സഹായത്താല്‍ കാര്യനിര്‍വ്വഹണം.

വിശാഖം: ഗൃഹത്തില്‍ സന്തുഷ്‌ടിയും സ്വസ്ഥതയും, ജീവിതപങ്കാളിയുടെ ആവശ്യങ്ങള്‍ പരിഗണിക്കും, കലാപരമായും സാഹിത്യപരമായും നല്ല സമയം, വാക്ചാതുര്യം പ്രകടിപ്പിക്കും.

അനിഴം: സുഖാനുഭവങ്ങള്‍, വ്യാപാര രംഗത്തുള്ളവര്‍ക്ക് വളരെ നേട്ടം, വശ്യമായി സംസാരിച്ചു മറ്റുള്ളവരെ ആകര്‍ഷിക്കും, വാഹന ഭാഗ്യം, കര്‍മ്മസുഖം, വരവ് കൂടും.

കേട്ട: വളരെക്കാലമായി ചിന്തിക്കുന്ന പലതും സാധിക്കും, മനസ്സില്‍ ഉദേശിച്ച സംഗതികള്‍ നടപ്പിലാക്കാന്‍ സാധിക്കും, ഭാര്യയും ഒത്തു ഉല്ലാസ യാത്ര പോകും.

മൂലം: പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കും, വിവാഹകാര്യങ്ങളില്‍ തീരുമാനം, മനോഹരമായ വസ്തുക്കള്‍ സമ്മാനമായി ലഭിക്കും, വിവിധ മേഖലകളില്‍ നിന്നും പണം വരും.

പൂരാടം: തൊഴിലിന്‌ ശ്രമിക്കുന്നവര്‍ക്ക്‌ അത്‌ സാധിക്കും, ഗൃഹത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കും, യാത്ര ചെയ്യാന്‍ യോഗം, ഉദ്യോഗ തലത്തില്‍ ശോഭിക്കും, വിദ്യാപരമായി നല്ല ഉയര്‍ച്ച ഉണ്ടാകും.

ഉത്രാടം: സര്‍വ്വ വിഘ്‌നങ്ങളും അകലും, വിദേശനിര്‍മിതമായ വസ്‌തുക്കള്‍ സമ്മാനമായി ലഭിക്കും, നേരത്തെ ഉണ്ടായിരുന്ന വിഷമതകള്‍ മാറും, ആഢംബര പ്രിയം വര്‍ദ്ധിക്കും.

തിരുവോണം: നിസാരമായി കരുതുന്ന കാര്യങ്ങള്‍ വല്ലാതെ കുഴക്കും, ശ്രദ്ധ കുടുംബത്തില്‍ പലവിധ അസ്വസ്‌ഥതകള്‍ ഉണ്ടാകും, എല്ലാ കാര്യത്തിലും ജാഗ്രത വേണം, അനിശ്ചിതത്വം, സന്താനദുഃഖം, വിരഹം.

അവിട്ടം: ആലോചനയില്ലാത്ത സംഭാഷണം പലവിധ പ്രയാസങ്ങള്‍ക്ക്‌ വഴിയൊരുക്കും, കുടുബവുമായി അകല്‍ച്ച, ബന്ധുക്കള്‍ക്ക് രോഗാരിഷ്ടത, അനാവശ്യമായി പണം ചെലവാകും.

ചതയം: ഉത്തരവാദിത്തങ്ങള്‍ അന്യരെ ഏല്‍പ്പിക്കുന്നത്‌ നന്നല്ല, വ്യവഹാരങ്ങളില്‍ വിജയം, ആരോഗ്യപരമായി നല്ല ദിവസം, സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കും.

പൂരുരുട്ടാതി: മുന്‍കോപം ഉപേക്ഷിക്കുക, ആരോഗ്യപരമായ കാര്യങ്ങളില്‍ ശ്രദ്ധ നല്‍കുക, കലാപരമായ കാര്യങ്ങളില്‍ വിജയം, നല്ല ദിനമായിരിക്കും, നന്മയും, സത്യസന്ധതയും ഉണ്ടായിരിക്കും.

ഉത്തൃട്ടാതി: സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമാകും, സാമ്പത്തിക കാര്യങ്ങളില്‍ മേന്‍മ, തര്‍ക്കങ്ങള്‍ പരിഹരിക്കും, ഉന്നത ഉദ്യോഗസ്ഥരുടെ പ്രീതി നേടും, വിഷമതകള്‍ മാറിക്കിട്ടും.

രേവതി: ആരോഗ്യ കാര്യത്തില്‍ വളരെ ശ്രദ്ധിക്കുക. തൊഴില്‍ രംഗത്ത്‌ അപ്രതീക്ഷിത തടസങ്ങള്‍, മാതാവിന്റെ പക്കല്‍ നിന്നും സഹായങ്ങള്‍ ലഭിക്കും, അകന്നു നിന്ന കല്യാണാലോചനകള്‍ വീണ്ടും സജീവമാകും.