pic

വത്തിക്കാൻ സിറ്റി: തെക്കു കിഴക്കൻ ഏഷ്യയിലെയും ഓഷ്യാനിയയിലെയും നാല് രാജ്യങ്ങളിലായി 12 ദിവസം നീണ്ടുനിൽക്കുന്ന സന്ദർശത്തിന് തുടക്കമിട്ട് ഫ്രാൻസിസ് മാർപാപ്പ. ഇന്ത്യൻ സമയം ഇന്ന് രാവിലെ 10ന് ഇൻഡോനേഷ്യയിലെത്തും. ഏഴിന് പാപ്പുവ ന്യൂഗിനിയും പിന്നാലെ റ്റിമോർ - ലെസ്റ്റെ, സിംഗപ്പൂർ എന്നിവിടങ്ങളും സന്ദർശിക്കും. 2020ൽ നടക്കേണ്ടിയിരുന്ന യാത്ര കൊവിഡിന്റെ പശ്ചാത്തലത്തിൽ നീട്ടിവയ്ക്കുകയായിരുന്നു. മാർപാപ്പയായ ശേഷം അദ്ദേഹം നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ യാത്ര കൂടിയാണിത്. ഡോക്ടറും രണ്ട് നഴ്സുമാരും അനുഗമിക്കുന്നുണ്ട്. മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇൻഡോനേഷ്യയിൽ മൂന്ന് ശതമാനമാണ് കാത്തോലിക്ക വിശ്വാസികൾ. ജക്കാർത്തയിലെ ഇഷ്ത്തിഖ്‌ലാൽ മസ്ജിദിലെ പ്രതിനിധികളുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തും. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോക്കോ വിഡോഡോയെയും കാണും. പ്രാർത്ഥനാ ചടങ്ങുകൾക്ക് മാർപാപ്പ നേതൃത്വം നൽകും.