
ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്യാപ്ടന്മാരായ മഹേന്ദ്രസിംഗ് ധോണിക്കും കപിൽ ദേവിനുമെതിരെ കടുത്ത ആരോപണങ്ങളുമായി യുവ്‌രാജ് സിംഗിന്റെ പിതാവും മുൻ ഇന്ത്യൻ ടീം അംഗവുമായ യോഗ്‌രാജ് സിംഗ്. യുവ്‌രാജിന്റെ കരിയർ തകർത്തത് ധോണിയും തന്റെ കരിയർ തകർത്തത് കപിലുമാണെന്നാണ് യോഗ്‌രാജ് ഒരു യൂട്യൂബ് ചാനൽ അഭിമുഖത്തിൽ തുറന്നടിച്ചത്. നേരത്തേയും യോഗ്‌രാജ് ധോണിക്കെതിരെ ഇതേ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ലോകം നിങ്ങളുടെ മേൽ തുപ്പുന്ന അവസ്ഥയിലേക്ക് എത്തിക്കുമെന്ന് താൻ കപിലിനോട് പറഞ്ഞിട്ടുണ്ടെന്നും യുവ്‌രാജ് സിംഗിന് 13 ട്രോഫികളുണ്ട്, കപിലിന് ഒരു ലോകകപ്പേ ഉള്ളൂവെന്നും യോഗ്‌രാജ് പറഞ്ഞു. ധോണിയും കപിലും ഇതിനോട് പ്രതികരിച്ചിട്ടില്ല.
1980-81 കാലഘട്ടത്തിൽ ഇന്ത്യയ്ക്കായി ഒരു ടെസ്റ്റും ആറ് ഏകദിനങ്ങളും കളിച്ച താരമാണ് യോഗ്‌രാജ് സിംഗ്.