rain

കനത്ത മഴയിൽ ദുരിതമനുഭവിക്കുകയാണ് ആന്ധ്രാ പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങൾ. മഴക്കെടുതിയിൽ പെട്ട് നിരവധിപേർ മരിച്ചതായാണ് വിവരം. പലയിടത്തും റോഡ്, റെയിൽ ഗതാഗതത്തെ മഴ കാര്യമായി ബാധിച്ചു. സൗത്ത് സെൻട്രൽ റെയിൽവെ വിജയവാഡ ഡിവിഷനിൽ 140 ട്രെയിനുകൾ റദ്ദാക്കി.