d

തിരുവനന്തപുരം : പി.വി. അൻവർ എം.എൽ.എയുടെ ആരോപണത്തിൽ എ.​ഡി.​ജി.​പി​ ​എം.​ആ​ർ​ ​അ​ജി​ത് ​കു​മാ​റി​നെ​യും​ ​ചി​ല​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രെ​യും​ ​പ​രാ​മ​ർ​ശി​ച്ച് ​ഉ​ന്ന​യി​ക്ക​പ്പെ​ട്ട​ ​വി​ഷ​യ​ങ്ങ​ൾ​ ​അ​ന്വേ​ഷി​ക്കാ​ൻ​ ​ഉ​ന്ന​ത​ത​ല​സം​ഘം​ ​രൂ​പീ​ക​രി​ക്കാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിനിറുത്താതെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. സംസ്ഥാ​ന​ ​പൊ​ലീ​സ് ​മേ​ധാ​വി
ഷെ​യ്ക് ​ദ​ർ​വേ​ഷ് ​സാ​ഹി​ബി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സൗ​ത്ത് ​സോ​ൺ​ ​ഐ.​ജി​യും​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മീ​ഷ​ണ​റു​മാ​യ​ ​ജി.​ ​സ്പ​ർ​ജ​ൻ​ ​കു​മാ​ർ​ ,​​​ ​തൃ​ശൂ​ർ​ ​റേ​ഞ്ച് ​ഡി.​ഐ.​ജി​ ​തോം​സ​ൺ​ ​ജോ​സ്,​ ​തി​രു​വ​ന​ന്ത​പു​രം​ ​ക്രൈം​ബ്രാ​ഞ്ച് ​എ​സ്.​പി​ ​എ​സ്.​ ​മ​ധു​സൂ​ദ​ന​ൻ,​​​തി​രു​വ​ന​ന്ത​പു​രം​ ​എ​സ്.​എ​സ്.​ബി​ ​ഇ​ന്റ​ലി​ജ​ൻ​സ് ​എ​സ്.​പി​ ​എ.​ഷാ​ന​വാ​സ് ​എ​ന്നി​വ​ര​ട​ങ്ങു​ന്ന​ ​സം​ഘ​മാ​ണ് ​രൂ​പീ​ക​രി​ച്ച​ത്. ഉ​ന്ന​യി​ക്ക​പ്പെ​ട്ട​ ​പ​രാ​തി​ക​ളി​ലും​ ​ആ​രോ​പ​ണ​ങ്ങ​ളി​ലും​ ​സം​ഘം​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തും.​ ​ഒ​രു​ ​മാ​സ​ത്തി​ന​കം​ ​അ​ന്വേ​ഷ​ണം​ ​പൂ​ർ​ത്തി​യാ​ക്കി​ ​സ​ർ​ക്കാ​രി​ന് ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് ​മു​ഖ്യ​മ​ന്ത്രി​ ​നി​ർ​ദേ​ശം​ ​ന​ൽ​കി​യ​ത്.

അതേ സമയം ഇക്കാര്യങ്ങളിൽ നാളെ മുഖ്യമന്ത്രിയെ കണ്ടശേഷം പ്രതികരിക്കാമെന്ന് പി.വി. അൻവർ എം.എൽ.എ. അറിയിച്ചു.

അതിനിചടെ പത്തനംതിട്ട എസ്.പി. എസ്. സുജിത്ത്ദാസിനെ സ്ഥലംമാറ്റി. പുതിയ ചുമതല നൽകിയില്ല. വൈകീട്ട് ആറുമുതൽ മുഖ്യമന്ത്രിയും പൊലീസ് മേധാവി ദർവേഷ് സാഹിബും അജിത്കുമാറിനെതിരേ നടപടിയെടുക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. എന്നാൽ മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിൽ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് മാറ്റാതെതന്നെ അന്വേഷണം നടത്താം എന്ന രീതി സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു,​. കൊലപാതകം, സ്വർണക്കടത്ത്, മാഫിയാ ബന്ധം, അധോലോകസംഘ ബന്ധം അടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് അൻവർ അജിത്കുമാറിനെതിരേ ഉന്നയിച്ചത്. വിഷയത്തിൽ ചൊവ്വാഴ്ച രാവിലെ പോലീസ് വേദിയിൽവെച്ചുതന്നെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു.