
കറാച്ചി: പാകിസ്ഥാനിൽ എംപോക്‌സ് കേസുകൾ കൂടുന്നത് ആശങ്കയാകുന്നു. കഴിഞ്ഞ ദിവസം പെഷവാറിൽ ഒരാളിൽ രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഈ വർഷം കണ്ടെത്തിയ എംപോക്‌സ് കേസുകളുടെ എണ്ണം 5 ആയി. കറാച്ചിയിൽ രോഗ ലക്ഷണങ്ങളോടെ ഒരാൾ നിരീക്ഷണത്തിലാണ്. ഗൾഫ് മേഖലയിൽ നിന്നെത്തിയവരിലാണ് രോഗം കണ്ടെത്തിയത്. കഴിഞ്ഞ മാസം എംപോക്‌സിനെ ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചതിന് ശേഷമാണ് നാല് കേസുകളും സ്ഥിരീകരിച്ചത്. ആരുടെയും നില ഗുരുതരമല്ല. പ്രാദേശിക തലത്തിൽ രോഗവ്യാപനം കണ്ടെത്തിയിട്ടില്ല. വിമാനത്താവളങ്ങളിലെ നിരീക്ഷണം അടക്കം പ്രതിരോധ നടപടികൾ ശക്തമാക്കി.