d

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് മുൻ ബോളിവുഡ് താരം സോമി അലി . സിനിമാ മേഖലയിൽ സ്ത്രീകൾക്ക് നേരെ അതിക്രമങ്ങൾ നടക്കുന്നുണ്ടെന്നും താനത് നേരിട്ട് കണ്ടിട്ടുണ്ടെന്നും സോമി അലി ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സിനിമയിൽ മുന്നേറാൻ വഴങ്ങണമെന്ന് തന്നോട് പലരും പറഞ്ഞിട്ടുണ്ടെന്ന് സോമി അലി പറയുന്നു. എന്നാൽ അതിന് താൻ തയ്യാറായിരുന്നില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് കേരളത്തിൽ മാത്രമല്ല,​ ഇന്ത്യൻ സിനിമ്ക്ക് തന്നെ മുന്നറിയിപ്പാണ്. സ്ത്രീയാകട്ടെ പുരു,ഷനാകട്ടെ. സിനിമയിൽ എല്ലാവർക്കും ഭയമില്ലാതെ സ്വതന്ത്രമായി ജോലി ചെയ്യാൻ കഴിയണം. ,​താൻ സിനിമയിൽ അഭിനയിക്കുന്ന കാലത്ത് തന്നോട് പലരും പറഞ്ഞിട്ടുണ്ട്. മുന്നേറണമെങ്കിൽ പലരുടെയും ഹോട്ടൽ സ്യൂട്ടിലേക്ക് കയറി ചെല്ലണമെന്ന് . സിനിമയിലെ വലിയ താരങ്ങളുടെ മുറിയിൽ നിന്ന് അപമാനത്തോടെ വേദനയോടെ ഇറങ്ങിപ്പോകുന്ന നടിമാരെ ഞാൻ കണ്ടിട്ടുണ്ട്. വിവാഹം കഴിഞ്ഞ് മാന്യമായി ജീവിക്കുന്ന പലരും വേട്ടക്കാരുടെ കൂട്ടത്തിലുണ്ട്- സോമി അലി പറഞ്ഞു.

തൊണ്ണൂറുകളിൽ ബോളിവുഡിലെ അറിയപ്പെടുന്ന താരമായിരുന്നു സോമി അലി. പാകിസ്ഥാനിൽ ജനിച്ച് അമേരിക്കയിൽ വളർന്ന സോമി അലി സ്കൂൾ പഠനത്തിന് ശേഷം ബോളിവുഡിലേക്ക് ഭാഗ്യപരീക്ഷണം നടത്തുകയായിരുന്നു. സൽമാൻ ഖാനുമായുള്ള പ്രണയബന്ധവും സോമി അലിയെ വാർത്തകളിൽ ഇടംനേടി കൊടുത്തിരുന്നു. നോ മോർ ടിയേഴ്‌സ് എന്ന പേരില്‍ ഒരു സന്നദ്ധ സംഘടന സ്ഥാപിച്ച സോമി അലി ഒട്ടേറെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് വര്‍ഷങ്ങളായി നേതൃത്വം നല്‍കുന്നു.