
ആര്യനാട്: ഓണം സ്‌പെഷ്യൽ ഡ്രൈവിനോടാനുബന്ധിച്ച് ആര്യനാട് എക്സൈസ് നടത്തിയ പരിശോധനയിൽ മദ്യവുമായി മുൻ സൈനികൻ പിടിയിൽ. കുറ്റിച്ചൽ നിലമ വിജയഭവനിൽ വിജയകുമാറിനെ 38 കുപ്പി മദ്യവുമായാണ് ആര്യനാട് എക്സൈസ് പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ എസ്. രജികുമർ, നാസറുദീൻ, ജയശങ്കർ, സിവിൽ എക്സൈസ് ഓഫീസർമാരായ വിനോദ്, ശ്രീകാന്ത്,സുജിത്ത്,വനിതാ സിവിൽ എക്സൈസ് ഓഫീസർ അശ്വതി,ഡ്രൈവർ അനിൽകുമാർ എന്നിവർ റെയിഡിൽ പങ്കെടുത്തു.
പ്രതി..........വിജയകുമാർ.