കഴക്കൂട്ടം: പെരുമാതുറയിൽ 1.6 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. പെരുമാതുറ ഒറ്റപ്പന തെരുവിൽ പുറമ്പോക്ക് വീട്ടിൽ ഷാജഹാനെയാണ് (28) കഠിനംകുളം പൊലീസ് അറസ്റ്റുചെയ്‌തത്. കഴിഞ്ഞ ദിവസം പെരുമാതുറ പ്രദേശത്ത് ചെറുകവറുകളിലാക്കി വില്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. 24,​000 രൂപയും പ്രതിവന്ന ഇരുചക്രവാഹനവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കഠിനംകുളം സി.ഐ സാജന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്‌ത പ്രതിയെ റിമാൻഡ് ചെയ്‌തു.