
ടോക്കിയോ : ജപ്പാനിൽ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച കൗമാരക്കാരി വഴിയാത്രികയുടെ മുകളിലേക്ക് വീണു. ഇരുവരും മരിച്ചു. ശനിയാഴ്ച യോക്കോഹാമാ നഗരത്തിൽ പ്രാദേശിക സമയം വൈകിട്ട് 6നായിരുന്നു സംഭവം. നഗരത്തിലെ തിരക്കേറിയ ഒരു ഷോപ്പിംഗ് സെന്ററിന് മുകളിൽ നിന്നാണ് 17കാരി ചാടിയത്.
താഴെ സുഹൃത്തുക്കളുമൊത്ത് സംസാരിച്ചുനിന്ന 32 കാരിയുടെ മുകളിലേക്കാണ് പെൺകുട്ടി പതിച്ചത്. രണ്ട് പേരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരു മണിക്കൂറിനുള്ളിൽ മരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.