
ഫാൻ, ടിവി, ഫ്രിഡ്‌ജ്, മിക്‌സി തുടങ്ങിയ വെെദ്യുത ഉപകരണങ്ങൾ ഇല്ലാത്ത വീടുകൾ ഇപ്പോൾ കുറവാണ്. ഇവ ഉപയോഗിക്കുന്നതനുസരിച്ച് കറണ്ട് ബില്ല് കൂടുന്നു. നാം പ്രതീക്ഷിക്കുന്നതിനും ഇരട്ടിയായിരിക്കും വരുന്ന കറണ്ട് ബില്ല്. പലപ്പോഴും നമ്മുടെ അശ്രദ്ധയാണ് ഇത് കൂടുന്നതിനുള്ള ഒരു കാരണം. കറണ്ട് ബില്ല് കൂടുന്നത് കുറയ്ക്കാൻ ചില വഴികൾ നോക്കിയാലോ.
എൽഇഡി ബൾബ്
എൽഇഡി ബൾബുകൾക്ക് വെെദ്യുതി ഉപയോഗം വളരെ കുറവാണ്. വീട്ടിലെ എല്ലാ റൂമിലും എൽഇഡി ബൾബുകൾ ഇടുക. പണ്ട് കൂടുതലും ഫിലമെന്റ് ബൾബുകളായിരുന്നു ഉപയോഗിച്ചിരുന്നത്. ഇവ വെെദ്യുതി അമിതമായി വലിക്കുന്നു.
സോളാർ
അമിതമായി വെെദ്യുതി ഉപഭോഗം ഒഴിവാക്കാൻ വീട്ടിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നത് വളരെ നല്ലതാണ്.
റേറ്റിംഗ്
ടിവി, ഫ്രിഡ്ജ് എന്നിവ വാങ്ങുമ്പോൾ റേറ്റിംഗ് നോക്കി വാങ്ങുക. അഞ്ച് സ്റ്റാർ റേറ്റിംഗ് ഉള്ള ഇലക്‌ട്രിക്കൽ ഉപകരണങ്ങൾ വാങ്ങാൻ ശ്രദ്ധിക്കുക. ഇവ അമിതമായി കറണ്ട് എടുക്കുന്നില്ല.
ഉപയോഗശേഷം ഓഫ് ചെയ്യുക
ലെെറ്റ്, ഫാൻ, എ സി എന്നിവ ഉപയോഗശേഷം ഓഫ് ചെയ്യാൻ മറക്കരുത്. വെെെദ്യുതി ലാഭിക്കാനും കറണ്ട് ബില്ല് കുറയ്ക്കാനും ഇത് സഹായിക്കുന്നു.
ഫാനും എസിയും ഒരുമിച്ച് പ്രവർത്തിപ്പിക്കരുത്
റൂമിൽ പെട്ടെന്ന് തണുപ്പ് വ്യാപിക്കാൻ ചിലർ എ സിയും ഫാനും ഒരുമിച്ച് ഇടും. ഇത്തരത്തിൽ രണ്ടും ഒരുമിച്ച് അധികനേരം പ്രവർത്തിപ്പിക്കുന്നത് കറണ്ട് ബില്ല് കൂട്ടുന്നു.