sleeping

നമ്മൾ കാണുന്ന ഓരോ സ്വപ്‌നത്തിനും പിന്നിൽ ഒരു അർത്ഥമുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ അങ്ങനെ വിശ്വസിക്കുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. സ്വപ്‌നത്തിൽ കാണുന്ന സംഭവങ്ങൾ ശുഭമോ അശുഭമോ ആകാം. അവ കാണുന്ന സമയത്തിനും പ്രത്യേക പ്രാധാന്യമുണ്ട്. രാവിലെ കാണുന്ന സ്വപ്നങ്ങൾ ഫലിക്കുമെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ടാകാം.

ബ്രാഹ്മമുഹൂർത്തത്തിൽ കാണുന്ന സ്വ‌പ്നങ്ങൾ തീർച്ചയായും യാഥാർത്ഥ്യമാകുമെന്നാണ് പറയപ്പെടുന്നത്. രാത്രിയുടെ അവസാന മണിക്കൂറിന്റെയും മൂന്നാമത്തെ ഭാഗം അതായത് സൂര്യോദയത്തിന് 72 മിനിറ്റ് മുൻപുള്ള സമയത്തെയാണ് ബ്രാഹ്മമുഹൂർത്തം (പുലർച്ചെ മൂന്നിനും അഞ്ചിനും ഇടയ്ക്ക്). ബ്രാഹ്മമുഹൂർത്തത്തിൽ കാണുന്ന ചില സ്വ‌പ്നങ്ങൾ വീട്ടിൽ ഐശ്വര്യത്തിന്റെ വരവിനെ സൂചിപ്പിക്കുന്നു. സാമ്പത്തിക നേട്ടം സൂചിപ്പിക്കുന്ന ചില സ്വപ്നങ്ങൾ നോക്കിയാലോ?

കുട്ടി ചിരിക്കുന്നതായി കാണുന്നത്

സ്വപ്‌നത്തിൽ ഒരു ചെറിയ കുട്ടി സന്തോഷത്തോടെ കളിക്കുന്നതും ചിരിക്കുന്നതും കണ്ടാൽ ആ സ്വപ്നം വളരെ ശുഭകരമായി കരുതപ്പെടുന്നു. നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുമെന്നതിന്റെ സൂചനയാണ് അത്.

പൂർവ്വികരെ സ്വപ്നം കാണുന്നത്

മരിച്ചുപോയവരെ നമ്മളിൽ പലരും സ്വപ്‌നത്തിൽ കണ്ടിട്ടുണ്ടായിരിക്കും. അത്തരത്തിൽ മരിച്ച പൂർവികരെ സ്വപ്നം കാണുന്നത് ശുഭ സൂചനയാണ്. നിങ്ങൾക്ക് ഉടൻ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുമെന്നാണ് അത് സൂചിപ്പിക്കുന്നത്.

ഒരു കുടം വെള്ളം

സ്വപ്‌നത്തിൽ വെള്ളം നിറച്ച കുടമോ കലമോ കാണുന്നത് ഭാവിയിൽ വലിയ സമ്പത്തും നേട്ടങ്ങളും ലഭിക്കാൻ പോകുന്നുവെന്നതിന്റെ സൂചനയാണ്.