അപ്പലച്ചി: ഏകദേശം അരനൂറ്റാണ്ടോളം, പെൻസിൽവാനിയ ഗുഹയിൽ മരവിച്ച നിലയിൽ കണ്ടെത്തിയ മരിച്ച മനുഷ്യൻ "പിനാക്കിൾ മാൻ" എന്ന് മാത്രമാണ് അറിയപ്പെട്ടിരുന്നത്. അമേരിക്കയിലെ ആൽബനി ടൗൺഷിപ്പിലെ അപ്പലാച്ചിയൻ പർവതനിരകളിലെ കൊടുമുടിയായ പിനാക്ക്ൾ ഗുഹയക്ക് സമീപമാണ് തണുത്തുറഞ്ഞ യുവാവിന്റെ ശരീരം കാൽനടയാത്രക്കാർ കണ്ടെത്തിയത്. 1977ൽ കണ്ടെത്തിയ ശരീരതത്തിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം 47 വർഷമായി എവിടയും എത്താതെ നിൽക്കുകയായിരുന്നു. എന്നാൽ വർഷങ്ങൾക്ക്

ശേഷം ആ മൃതദേഹം ആരുടെതാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്. ഫോർട്ട് വാഷിംഗ്ടണിൽ 27 കാരനായ നിക്കോളാസ് പോൾ ഗ്രബ്ബ് ആണ് ആ "പിനാക്കിൾ മാൻ". ഈ വർഷം ഓഗസ്റ്റിൽ പെൻസിൽവാനിയ സ്റ്റേറ്റ് പോലീസ് ഡിറ്റക്ടീവായ ഇയാൻ കെക്കാണ് 1977ലെ പോസ്റ്റ്‌മോർട്ടത്തിൽ നിന്ന് നഷ്ടപ്പെട്ട വിരലടയാള വിവരങ്ങൾ കണ്ടെടുത്ത് അന്വേഷണം നടത്തൽ തീരുമാനിച്ചത്. തുടർന്ന് കെക്ക് ഉടൻ തന്നെ വിരലടയാളം ഡാറ്റാ ബേസിൽ സമർപ്പിക്കുകയും. ഒരു മണിക്കൂറിനുള്ളിൽ എഫ്.ബി.ഐ വിരലടയാള വിദഗ്ധൻ പൊരുത്തം സ്ഥിരീകരിക്കുകയായിരുന്നു.

1977 ജനുവരി 16ന് പ്രതികൂല കാലാവസ്ഥയിൽ നിന്ന് രക്ഷപ്പെടാൻ രണ്ട് കാൽനടയാത്രക്കാർ പെൻസിൽവാനിയയിലെ അപ്പലാച്ചിയൻ പാതയിലെ ഒരു ഹയിൽ അഭയം തേടിയിരുന്നു. തുടർന്നാണ് അവിടെനിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മരിക്കുമ്പോൾ, പിനാക്കിൾ മാൻ ഒരു ബ്രൗൺ ടർട്ടിൽനെക്ക് സ്വെറ്റർ, ബക്ക്‌സ്കിൻ ജാക്കറ്റ്, മങ്ങിയ റാംഗ്ലർ ബ്ലൂ ജീൻസ്, കണങ്കാൽ-ഉയർന്ന ഹൈക്കിംഗ് ബൂട്ട്, ലെതർ ഗ്ലൗസ് എന്നിവ ധരിച്ചിരുന്നുവെന്ന് കൊറോണറുടെ ഓഫീസ് പറയുന്നു. പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിൽ ഫിനോബാർബിറ്റലും പെന്റോബാർബിറ്റലും അമിത അളവിൽ കണ്ടെത്തി. തുടർന്ന് മരണം ആത്മഹത്യ മൂലമാണെന്നും വിലയിരുത്തി. എന്നാൽ ഇതാരാണെന്ന് കണ്ടുപിടിക്കാൻ

പല രീതിയിലും അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. തുടർന്ന് 2019ൽ ഫോറൻസിക് സയൻസിലെ പുരോഗതി ഉത്തരം നൽകുമെന്ന പ്രതീക്ഷയിൽ മൃതദേഹം പുറത്തെടുത്ത് കേസ് വീണ്ടും അന്വേഷിക്കാൻ അധികാരികൾ തീരുമാനിച്ചു. അന്നത്തെ ബെർക്‌സ് കൗണ്ടി ചീഫ് ഡെപ്യൂട്ടി കോറോണറായിരുന്ന ജോർജ് ഹോംസിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയെങ്കിലും അധികം മുന്നോട്ടു പോകാൻ കഴിഞ്ഞിരുന്നില്ല. പതിറ്റാണ്ടുകൾ നീണ്ട ആ അദൃശ മനുഷ്യനാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. വിവരം ഗ്രബ്ബിന്റെ കുടുംബത്തെ അറിയിക്കുകയും ശരീരാവശിഷ്ടങ്ങൾ കുടുംബത്തിലേക്ക് കൊണ്ടു വരികയും ചെയ്തു.