mohanlal

അച്ചൻകോവിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ദർശനം നടത്തി മോഹൻലാൽ. മോഹൻലാൽ ക്ഷേത്രദർശനം നടത്തുന്ന ചിത്രങ്ങൾ ആരാധക പേജുകൾ ആഘോഷമാക്കുകയാണ്. സിനിമാ തിരക്കുകൾക്കിടയിലും ക്ഷേത്രങ്ങൾ സന്ദർശിക്കാൻ മോഹൻലാൽ സമയം കണ്ടെത്താറുണ്ട്. ഇൗ വർഷം ആദ്യം കുടജാദ്രിയിലും തിരുവണ്ണാമലയിലും തിരുപ്പതിയിലും ദർശനം നടത്തിയിരുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം പൂർത്തിയാക്കിയ മോഹൻലാൽ എമ്പുരാന്റെ തുടർ ചിത്രീകരണത്തിലേക്ക് അടുത്തദിവസം പോകും. ദുബായിലും അബുദാബിയിലും എമ്പുരാന്റെ ചിത്രീകരണമുണ്ട്. അതേസമയം മോഹൻലാൽ സംവിധാനം ചെയ്ത ത്രിമാന ചിത്രമായ ബറോസ് ഒക്ടോബർ 3ന് റിലീസ് ചെയ്യും. 46 വർഷത്തെ അഭിനയ യാത്രയിൽ ഇതാദ്യമായി സംവിധാനം ചെയ്യുന്ന ബറോസിൽ ബറോസ് എന്ന ഭൂതത്തിന്റെ വേഷമാണ് മോഹൻലാലിന്. സത്യൻ അന്തിക്കാട്, അനൂപ് സത്യൻ എന്നിവരുടെ ചിത്രങ്ങളാണ് മോഹൻലാലിനെ കാത്തിരിക്കുന്നത്.