
മാത്യു തോമസിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ സഞ്ജു വി. സാമുവൽ കഥ എഴുതി സംവിധാനം ചെയ്യുന്ന കപ്പ് 27ന് തിയേറ്ററിൽ. ഇടുക്കിയിലെ വെള്ളത്തൂവൽ ഗ്രാമത്തിൽ ബാഡ്മിന്റണിൽ ഇന്ത്യൻ കുപ്പായം അണിഞ്ഞ് ഒളിമ്പിക്സിൽ കളിക്കാൻ ആഗ്രഹിക്കുന്ന കൗമാരക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. പുതുമുഖം റിയ ഷിബു, അനിഘ സുരേന്ദ്രൻ എന്നിവരാണ് നായികമാർ. നമിത പ്രമോദ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബേസിൽ ജോസഫ്, ഗുരുസോമസുന്ദരം, ഇന്ദ്രൻസ്, ജൂഡ് ആന്തണി ജോസഫ്, ആനന്ദ് റോഷൻ, ചെമ്പിൽ അശോകൻ, സന്തോഷ് കീഴാറ്റൂർ, തുഷാര പിള്ള, നന്ദിനി ഗോപാലകൃഷ്ണൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
തിരക്കഥ: അഖിലേഷ് ലതാരാജു. ഡെൻസൺ ഡ്യൂറോ , ഗാനങ്ങൾ : മനുമഞ്ജിത്ത് ആർ.സി. സംഗീതം: ഷാൻ റഹ്മാൻ. ഛായാഗ്രഹണം : നിഖിൽ എസ്. പ്രവീൺ. അൽഫോൻസ് പുത്രൻ അവതരിപ്പിക്കുന്ന ചിത്രം അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണി, ഏയ്ഞ്ചലീന ആന്റണി എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.