ps

ഗോവ: ഗണിത, ജ്യോതിശാസ്ത്രജ്ഞനായിരുന്ന സംഗമഗ്രാമം മാധവാചാര്യൻ ജീവിച്ചിരുന്ന ഇരിങ്ങാലക്കുടയിലെ മനയും, വാനനിരീക്ഷണം നടത്തിയ ശിലയും ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള ഇന്നു രാവിലെ 11.30ന് സന്ദർശിക്കും. തുടർന്ന് സെന്റ‌് ജോസഫ്‌സ് കോളേജിലും സന്ദർശനം നടത്തും. കോളേജിലെ അദ്ധ്യാപികയായ ഡോ. ലിറ്റി ചാക്കോ (മലയാളം വിഭാഗം) നടത്തിക്കൊണ്ടിരിക്കുന്ന മാധവാചാര്യരെക്കുറിച്ചുള്ള ഗവേഷണ പുരോഗതി വിലയിരുത്തും. ദേശീയതലത്തിൽ ശ്രദ്ധയാകർഷിച്ച ഗവേഷണം നടത്തിയതിന് ലിറ്റി ചാക്കോയെ ആദരിക്കും. 14ാം നൂറ്റാണ്ടിൽ ഇരിങ്ങാലക്കുടയിൽ ജീവിച്ചിരുന്ന ഗണിത- ജ്യോതിശാസ്ത്രജ്ഞനാണ് സംഗമഗ്രാമം മാധവാചാര്യൻ.