
മുംബൈ: യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ, ആൻഡ്രോയിഡ് ക്യാഷ് റീസൈക്ലർ മെഷീനുകളിൽ (സി.ആർ.എം) യു.പി.ഐ ഇന്റർഓപ്പറബിൾ ക്യാഷ് ഡെപ്പോസിറ്റ് (യുപിഐ ഐസിഡി) പൈലറ്റ് ഉത്പന്നം അവതരിപ്പിച്ചു. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എൻപിസിഐ) സംഘടിപ്പിച്ച ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിലാണ് ബാങ്ക് പുതിയ ഉത്പന്നം അവതരിപ്പിച്ചത്.
ഇതുപയോഗിച്ച് യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയുടെയോ മറ്റേതെങ്കിലും ബാങ്കിന്റെയോ ഉപഭോക്താക്കൾക്ക് ഏതെങ്കിലും ഐസിഡി പ്രവർത്തനക്ഷമമാക്കിയ യുപിഐ ആപ്പ് ഉപയോഗിച്ച് സ്‌ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന ക്യുആർ കോഡ് സ്‌കാൻ ചെയ്ത് യൂണിയൻ ബാങ്കിന്റെ സിആർഎമ്മിലേക്ക് പണം നിക്ഷേപിക്കാം. തുടർന്ന് ഒരു മൊബൈൽ നമ്പർ, യുപിഐ ഐഡി, അല്ലെങ്കിൽ അക്കൗണ്ട്, ഐഎഫ്എസ്‌സി വിശദാംശങ്ങൾ എന്നിവ നൽകി ഗുണഭോക്താവിനെ തിരഞ്ഞെടുക്കാനും അവരുടെ യുപിഐ പിൻ ഉപയോഗിച്ച് ഇടപാട് പൂർത്തിയാക്കാനും കഴിയും.ലോഞ്ച് ചടങ്ങിൽ ആർബിഐ ഡെപ്യൂട്ടി ഗവർണർ ടി. രബി ശങ്കർ, യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടർ നിതേഷ് രഞ്ജൻ എന്നിവർ പങ്കെടുത്തു.