crime
എക്‌സൈസ് സംഘം അറസ്റ്റ് ചെയ്ത ലത

തൃശൂര്‍: സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മകനെ കാണാന്‍ എത്തിയ അമ്മ കൈയില്‍ കരുതിയിരുന്നത് കഞ്ചാവ്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പ കേസില്‍ ശിക്ഷ അനുഭവിക്കുന്ന ഹരികൃഷ്ണന്‍ എന്ന പ്രതിയുടെ അമ്മ ലത (45)യെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ഡെപ്യൂട്ടി സൂപ്രണ്ട് വിനീത് എസ്. നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീയെ സംഘം പിടികൂടിയത്.

തിരുവനന്തപുരം സ്വദേശിയായ ഹരികൃഷ്ണന്‍ എന്ന പ്രതിയുടെ അമ്മയായ ലത മകന് ജയിലിനുള്ളില്‍ കഞ്ചാവ് നല്‍കാന്‍ വരുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സ്ഥലത്ത് നിരീക്ഷണം നടത്തിയത്. പ്രതി ലതയുടെ കൈവശം ഉണ്ടായിരുന്ന ഹാന്റ് ബാഗിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ജയിലിനുള്ളില്‍ കിടക്കുന്ന പ്രതികള്‍ക്ക് മയക്ക് മരുന്നുകള്‍ എത്തിക്കാന്‍ സ്ത്രീകളെ ഉപയോഗിക്കുന്നത് പരിശോധന മറികടക്കാനാണ്.

ശരീരത്തില്‍ ഒളിപ്പിച്ചും മയക്ക് മരുന്ന് കടത്താന്‍ ശ്രമിക്കാറുണ്ട്. 80ഴാ കഞ്ചാവാണ് കണ്ടെടുത്തത്. പാര്‍ട്ടിയില്‍ ഗ്രേഡ് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശ്രീ കെ.എം. സജീവ്. ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ മാരായ സുധീര്‍കുമാര്‍ എം.എസ്. ജിതേഷ് കുമാര്‍ എം.എസ്. വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ അമിത.കെ, സോന ഉണ്ണി വി.സി. എന്നിവര്‍ ഉണ്ടായിരുന്നു. തിരുവനന്തപുരം കാട്ടാക്കട താലൂക്ക് വീരണകാവ്, കുന്നില്‍ വീട്ടില്‍ ബിജുവിന്റെ ഭാര്യയാണ് ലത.