
ന്യൂഡൽഹി: തെക്കുകിഴക്ക് ഏഷ്യയിലെ കുഞ്ഞു മുസ്ലിം രാജ്യമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിക്കുന്ന ബ്രൂണെ.
ബോർണിയോ ദ്വീപിന്റെ വടക്കൻ തീരത്ത് സ്ഥിതി ചെയ്യുന്നു
വലിപ്പത്തിൽ ഇന്ത്യയിലെ സിക്കിമിനേക്കാൾ ചെറുത്
ജനസംഖ്യ 455,858, ഔദ്യോഗിക ഭാഷ മലയ്
ദക്ഷിണ ചൈന കടലും മലേഷ്യൻ സംസ്ഥാനമായ സരാവാക്കും അതിർത്തി
എണ്ണ, പ്രകൃതി വാതക സമ്പന്നം
സുൽത്താൻ നോമിനേറ്റ് ചെയ്യുന്ന ലെജിസേലേറ്റിവ് കൗൺസിൽ
ആർഭാടങ്ങളുടെ സുൽത്താൻ
എലിസബത്ത് രാജ്ഞി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാലമായി ഭരിക്കുന്ന രാജാവ്. 56 വർഷമായി അധികാരത്തിൽ.
3000കോടി ഡോളറിന്റെ ആസ്തി (രണ്ടര ലക്ഷം കോടി രൂപ)
ലോകത്തെ ഏറ്റവും വലിയ കൊട്ടാരം 'ഇസ്താന നുറുൾ ഇമാം'. ഇവിടെയാണ് മോദിയുമായുള്ള കൂടിക്കാഴ്ച
20ലക്ഷം ചതുരശ്ര അടി വിസ്തീർണം
1700 മുറികൾ, 22കാരറ്റ് സ്വർണം പൂശിയ താഴികക്കുടം
500കോടി ഡോളർ മൂല്യമുള്ള ലോകത്തെ ഏറ്റവും വലിയ ആഢംബര കാർ ശേഖരം. 600 റോൾസ് റോയ്‌സ്, 450 ഫെറാറി,385 ബെന്റ്ലി.
സ്വർണം പൂശിയ ഫ്ലൈയിംഗ് പാലസ് ഉൾപ്പെടെ നിരവധി വിമാനങ്ങൾ
ഹെയർ ഡ്രസർ ലണ്ടനിൽ നിന്ന് പറന്നു വരും. ശമ്പളം 20,000 ഡോളർ
സ്വകാര്യ മൃഗശാലയിൽ 30കടുവകൾ
എയർ കണ്ടിഷൻ ചെയ്ത കുതിരലായങ്ങൾ
മൂന്ന് ഭാര്യമാരിലായി അഞ്ച് പുത്രന്മാരും ഏഴ് പുത്രിമാരും
രണ്ടും മൂന്നും ഭാര്യമാരുമായുള്ള ബന്ധം ഒഴിഞ്ഞു