
തെക്കൻ ചൈനാക്കടലിൽ 'യാഗി' ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സെപ്തംബർ ആറിന് ശേഷമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകൂയെന്നും ന്യൂനമർദ്ദമുണ്ടായാൽ ഒഡീഷ ഭാഗത്തേക്കായിരിക്കും നീങ്ങുകയെന്നും വിവരമുണ്ട്. 'യാഗി' ഫിലിപ്പീൻസിന്റെ മുകളിലാണ്. അടുത്ത ദിവസങ്ങളിൽ അതിന്റെ ശക്തി കൂടാൻ സാദ്ധ്യതയുണ്ട്. അങ്ങനെയെങ്കിൽ അതിന്റെ സ്വാധീനം കൂടി ചിലപ്പോൾ രാജ്യത്തുണ്ടാകാം.