
രാജ്യത്ത് വീണ്ടും തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ അടിസ്ഥാന ജനവിഭാഗങ്ങളെ ഒപ്പം നിർത്താൻ ബി.ജെ.പിയുടെ തിരക്കിട്ട ശ്രമം. കർഷകരുടെ ജീവിത നിലവാരം ഉയർത്തുക എന്ന പ്രഖ്യാപനത്തോടെ ഏഴിന പദ്ധതികൾക്ക് അംഗീകാരം കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 14,235.30 കോടി രൂപയുടെ കാർഷിക പദ്ധതികൾക്കാണ് ക്യാബിനറ്റ് അംഗീകാരം ലഭിച്ചത്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പദ്ധതികൾക്കാണ് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഹരിയാന, ജമ്മു-കശ്മീർ സംസ്ഥാനങ്ങൾ ഈ മാസം വോട്ടെടുപ്പിലേക്ക് നീങ്ങുമ്പോൾ കർഷകരെ ഒപ്പം നിർത്തുക എന്ന ലക്ഷ്യമാണ് പ്രഖ്യാപനങ്ങൾക്ക് പിന്നിലെന്നാണ് വിലയിരുത്തൽ.