india-football

ഹൈദരാബാദ് : പുതിയ പരിശീലകൻ മനോളോ മാർക്വേസിന് കീഴിൽ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യൻ ഫുട്ബാൾ ടീമിന് മൗറീഷ്യസിന് എതിരെ ഗോൾരഹിത സമനില. ഹൈദരാബാദിൽ നടക്കുന്ന ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫുട്ബാൾ ടൂർണമെന്റിലെ ആദ്യ മത്സരത്തിലാണ് ഇന്ത്യ സമനില വഴങ്ങിയത്. പുതിയ നായകൻ രാഹുൽ ഭെക്കെയ്ക്ക് കീഴിലാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. ആദ്യ പകുതിയിൽ ഇന്ത്യയ്ക്ക് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും മൗറീഷ്യസിന്റെ കടുത്ത പ്രതിരോധത്തിന് മുന്നിൽ ഒന്നും ചെയ്യാനായില്ല. രണ്ടാം പകുതിയിൽ മറൗീഷ്യസിന്റെ ഭാഗത്തുനിന്നും ചില മുന്നേറ്റങ്ങൾ കണ്ടെങ്കിലും മത്സരത്തിൽ ഗോൾ പിറന്നില്ല.

ടൂർണമെന്റിലെ അടുത്ത മത്സരത്തിൽ ഇന്ത്യ തിങ്കളാഴ്ച സിറിയയെ നേരിടും.