
മാനസികമായി കരുത്തുള്ളവരാകുക എന്നത് എക്കാലത്തും വിജയം നേടാൻ വളരെ അത്യാവശ്യമാണ്. എപ്പോഴും നിരവധി പരീക്ഷണങ്ങളും ബുദ്ധിമുട്ടുകളും വരുമ്പോൾ വിജയം നേടുക മാനസികമായി കരുത്തേറിയവരാണ്. എങ്ങനെ മാനസികമായി കരുത്തുനേടാം എന്ന് നോക്കാം. ചില വഴികൾ ഇവയാണ്.
പ്രയാസങ്ങളെ നേരിടുക
ബുദ്ധിമുട്ടുകൾ വരുമ്പോൾ ഒഴിവാകുന്നവരോ ഓടിപ്പോകുന്നവരോ മാനസികമായി കരുത്ത് നേടില്ല. വെല്ലുവിളികളെ വളർച്ചയുടെ പടവായി കാണുന്നവർ വിജയിക്കും. പ്രയാസങ്ങളെ അർപ്പണബോധവും കഠിനാധ്വാനവും കൊണ്ട് മറികടന്നാൽ അവർ കരുത്തരാകും.
അച്ചടക്ക ശീലം
സ്വന്തമായി അച്ചടക്കത്തോടെ പെരുമാറാൻ കഴിയുന്നത് മാനസികമായി ശക്തിയുള്ള ഒരാളുടെ ലക്ഷണമാണ്. വലിയ ലക്ഷ്യങ്ങൾ നേടുന്നതിന് സ്വന്തം ചിന്ത, പ്രവൃത്തി, വൈകാരിക തലങ്ങൾ ഇവയെ നിയന്ത്രിച്ച് മുന്നേറുന്നതുവഴി സാധിക്കും. ചിലപ്പോൾ ചെറിയ വിട്ടുകൊടുക്കൽ വഴി ഭാവിയിൽ വലിയ സന്തോഷങ്ങൾ ഇവരുടെ അച്ചടക്ക ശീലം വഴി ലഭിക്കും. അത്യാവശ്യമായി തീർക്കേണ്ട ജോലികൾ കൃത്യമായി ചെയ്യുന്നത് ഈ ശീലത്തിന്റെ ഭാഗമാണ്.
വൈകാരിക ശക്തിയെക്കുറിച്ച് അറിയുക
മാനസികമായി കരുത്തുള്ളവർക്ക് തങ്ങളെ വൈകാരികമായി ബാധിക്കുന്ന കാര്യങ്ങളുടെ ആഴം അറിയാനാകും. എന്താണ് തങ്ങളെ വൈകാരികമായി മോശമാക്കുക എന്നറിഞ്ഞ് അവയുടെ നിയന്ത്രണം ഇവർക്ക് സാദ്ധ്യമാകും. സങ്കീർണമായ ജീവിത സാഹചര്യങ്ങൾ വരുമ്പോൾ അവ നേരിടുകയും ഒപ്പം മറ്റുള്ളവരുടെ വികാരങ്ങൾ അറിഞ്ഞ് സമയാസമയം അവരോട് പെരുമാറുകയും ചെയ്യും.
മാറ്റം ഉൾക്കൊള്ളുക
ജീവിതത്തിൽ അവിചാരിതമായ മാറ്റങ്ങൾ എപ്പോൾ വേണമെങ്കിലും ഉണ്ടാകാം. മാനസികമായി കരുത്തേറിയവർ ആ മാറ്റങ്ങളെ സ്വീകരിക്കുകയും തങ്ങളുടെ വളർച്ചയ്‌ക്ക് പാകത്തിന് അവ ഉപയോഗിക്കുകയും ചെയ്യും. ഇതുവഴി പ്രയാസകരമായ സാഹചര്യത്തെ എളുപ്പം മറികടക്കും. പുറമേ നടക്കുന്ന കാര്യങ്ങളെ നിയന്ത്രിക്കാൻ നമുക്കാകില്ലെന്ന് അറിയുന്ന ഇവർ അതിനോട് എങ്ങനെ നന്നായി പ്രതികരിക്കണം എന്ന് മനസിലാക്കും.
ജീവിതകാലം മുഴുവൻ പഠിക്കാനുള്ള ആഗ്രഹം
നമ്മുടെ വളർച്ചയ്‌ക്ക് അറിവ് ആവശ്യമാണെന്ന് മനസിലാക്കുന്നവർ ജീവിതാവസാനം വരെയും പഠനം തുടരും. ഔപചാരികമായ വിദ്യാഭ്യാസം കഴിഞ്ഞാൽ പഠനം കഴിഞ്ഞു എന്ന് കരുതുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം. ജീവിതാനുഭവത്തിൽ നിന്ന് ദിവസവും അവർ പാഠങ്ങൾ ഉൾക്കൊള്ളുന്നു. അവരുടെ ചിന്തയെ സഹായിക്കുന്ന സംഭാഷണങ്ങളിൽ ദിവസവും ഏർപ്പെടുന്നു.
ആരോഗ്യകരമായ ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നു
ഒരു വ്യക്തി മാനസികമായി കരുത്തും സന്തോഷവും നേടണമെങ്കിൽ അവർ ആരോഗ്യകരമായ വ്യക്തിബന്ധം സൂക്ഷിക്കണം. വൈകാരിക ബന്ധങ്ങൾ നല്ല കാഴ്‌ചപ്പാടിന് ആവശ്യമാണെന്ന് ഇവർക്ക് അറിയാം. കൃത്യമായ അതിർവരമ്പുകളുള്ള പരസ്‌പര ബഹുമാനമുള്ള ബന്ധങ്ങളാണ് ഇവർ കാത്തുസൂക്ഷിക്കുക. സഹാനുഭൂതിയും അനുകമ്പയും ഇവർ ബന്ധങ്ങളിൽ കാത്തുസൂക്ഷിക്കാറുണ്ട്. ഇത്തരക്കാരാണ് ശക്തമായ മനസുള്ളവർ.