പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് വലിയൊരു തൊഴിലവസരം ഒരുങ്ങുകയാണ് യുഎഇയിൽ. ദുബായ് പൊലീസിന്റെ ഭാഗമാവാൻ ഇപ്പോൾ അപേക്ഷിക്കാം. ദുബായ് പൊലീസിന്റെ ഗതാഗത സുരക്ഷാ അഡ്‌മിനിസ്‌ട്രേഷൻ വിഭാഗത്തിലാണ് തൊഴിലവസരമൊരുങ്ങുന്നത്. സർവകലാശാല ഡിഗ്രിയോ ഹൈസ്‌കൂൾ ഡിഗ്രിയോ ഉള്ള പുരുഷ യുഎഇ പൗരന്മാർക്ക് അപേക്ഷിക്കാം. സെപ്തംബർ രണ്ട് മുതൽ 27വരെ അപേക്ഷ നൽകാം. jobs@tsd.ae എന്ന ഇ-മെയിൽ ഐഡിയിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
രാജ്യത്തെ അംഗീകൃത സർവകലാശാലയിൽ നിന്നോ ഹൈസ്കൂളിൽ നിന്നോ ലഭിച്ച സർട്ടിഫിക്കേറ്റ് കൈവശമുള്ള പൗരന്മാർക്കാണ് അപേക്ഷിക്കാനവസരം.