dog

മാതാപിതാക്കൾ കുട്ടികളെ കൂട്ടാനായി സ്‌കൂളിൽ പോകുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അല്ലെങ്കിൽ അവർ സ്‌കൂൾ ബസിലോ മറ്റോ കയറി വീട്ടിലെത്തും. എന്നാൽ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകാനെത്തിയ ഒരു വളർത്തുനായയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

ക്ലാസ് കഴിഞ്ഞയുടൻ പെൺകുട്ടി സ്‌കൂളിൽ നിന്ന് പുറത്തേക്ക് വരുന്നത് വീഡിയോയിൽ കാണാം. തൊട്ടുപിറകിലായി മറ്റ് കുട്ടികൾ സ്‌കൂൾ ബസിൽ കയറുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരു പ്രത്യേകതരം വണ്ടിയുടെ അടുത്ത് പെൺകുട്ടിയെ കാത്തിരിക്കുകയാണ് വളർത്തുനായ.

പെൺകുട്ടി പുറത്ത് വന്ന് ആ വാഹനത്തിൽ സുഖമായി ഇരിക്കുന്നു. പെൺകുട്ടി സുരക്ഷിതയായി ഇരിക്കുകയാണെന്ന് ഉറപ്പുവരുത്തിയ ശേഷം നായ വണ്ടി വലിക്കാൻ തുടങ്ങുന്നു. ഒരു രഥം പോലെ തോന്നുന്നതാണ് വണ്ടി. മറ്റു വാഹനങ്ങൾ റോഡിൽ ഓടുന്നത് കാണാം. യാതൊരു പേടിയുമില്ലാതെ, പതിവായി ചെയ്യുന്നതുപോലെ പെൺകുട്ടി യാത്ര ആസ്വദിക്കുകയാണ്.

നായ വളരെ സുരക്ഷിതമായി പെൺകുട്ടിയെ വീട്ടിലെത്തിക്കുന്നു. ശേഷം വാഹനം പാർക്ക് ചെയ്ത് അവിടെ ഇരിക്കുന്നു. വണ്ടിയിൽ നിന്ന് ഇറങ്ങിയ ശേഷം പെൺകുട്ടി നായയെ തലോടിയ ശേഷം അകത്തേക്ക് പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.


എക്സിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. 53 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ അരക്കോടിയോളം പേരാണ് ഇതുവരെ കണ്ടത്. ഒരു ലക്ഷത്തോളം പേർ ലൈക്ക് ചെയ്തിട്ടുണ്ട്. നിരവധി പേർ രസകരമായ കമന്റും ചെയ്തിട്ടുണ്ട്. വളർത്തുനായയും കുട്ടിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും, നായയെ പരിശീലിപ്പിച്ചതിനെക്കുറിച്ചുമൊക്കെയാണ് കൂടുതൽ കമന്റുകളും.

School pick up time
pic.twitter.com/Zkd6IUKCpU

— Science girl (@gunsnrosesgirl3) August 25, 2024