
നവാഗതരായ ഇന്ദ്രനീൽ ഗോപീകൃഷ്ണൻ- രാഹുൽ ജി എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ഡിക്ടറ്റീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ നായകൻ. മിസ്റ്ററി ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഗണത്തിൽപ്പെടന്ന ചിത്രത്തിന്റെ രസകരമായ വീഡിയോ അണിയറ പ്രവർത്തകർ പുറത്തിറക്കി.
മിന്നൽ മുരളി എന്ന ബ്ലോക്ക്ബസ്റ്റർ സൂപ്പർഹീറോ ചിത്രത്തിന് ശേഷം, വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സ് എന്ന ബാനറിൽ, സോഫിയ പോൾ ആണ് ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത്.
ഛായാഗ്രഹണം- പ്രേം അക്കാട്ടു, ശ്രയാന്റി, സംഗീതം- ആർ സി, എഡിറ്റിംഗ്- ചമൻ ചാക്കോ, കലാസംവിധാനം- കോയാസ് എം, സൗണ്ട് ഡിസൈനർ- സച്ചിൻ സുധാകരൻ, സിങ്ക് സിനിമ, സൗണ്ട് എൻജിനിയർ- അരവിന്ദ് മേനോൻ, വസ്ത്രാലങ്കാരം- നിസാർ റഹ്മത്, മേക്കപ്പ്- ഷാജി പുൽപള്ളി, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ് , ചീഫ് അസോസിയേറ്റ് ഡയറക്ടർ- രതീഷ് മൈക്കൽ, പി.ആർ. ഒ- ശബരി.