
ഹനീഫ് അദേനി രചനയും സംവിധാനവും നിർവഹിക്കുന്ന മാർക്കോ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ നടത്തിയ ബോഡി ട്രാൻസ് ഫോർമേഷൻ ചിത്രങ്ങൾ പുറത്ത്. മാളികപ്പുറത്തിൽ കണ്ട ഉണ്ണി മുകുന്ദനല്ല മാർക്കോയിൽ .കഥാപാത്രത്തിനായി തന്റെ ശരീരം പാകപ്പെടുത്തിയ ഉണ്ണി മുകുന്ദനെ കണ്ട് അത്ഭുതപ്പെടുകയാണ് ആരാധകർ. ആത്മാർത്ഥത, കഠിനാദ്ധ്വാനം എന്നിവയുടെ പുത്തൻ ഉദാഹരണമാണ് ഉണ്ണി മുകുന്ദൻ എന്ന് വിലയിരുത്തപ്പെടുന്നു. ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന മാർക്കോ
30 കോടി രൂപയുടെ ബഡ്ജറ്റിൽ ചിത്രീകരണം പൂർത്തീകരിച്ച ചിത്രമാണ് , മാർക്കോ കാണുന്ന പ്രേക്ഷകർക്കിടയിൽ ഒരു വിറയിൽ ഉണ്ടാക്കുമെന്നും അത്രത്തോളം വയലന്റും, ബ്രൂട്ടലും ആയിരിക്കും ഈ സിനിമ എന്നും
കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉണ്ണി മുകുന്ദൻ പങ്കുവച്ചിരുന്നു.
കലയ്കിങ്സൺ ആണ്ആ ക്ഷൻ ഡയറക്ടർ, 100 ദിവസം നീണ്ട ചിത്രീകരണത്തിൽ 60 ദിവസം വേണ്ടി വന്നു ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കാൻ.മലയാളത്തിലെ ഏറ്റവും വലിയ ആക്ഷൻ സിനിമയായിരിക്കും മാർക്കോ.
കെ.ജി.എഫ് ഉൾപ്പെടെ നിരവധി ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് സംഗീതം ഒരുക്കിയ രവി ബസ്രൂർ ആണ് സംഗീത സംവിധാനം.ക്യൂബസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷരീഫ് മുഹമ്മദും,ഉണ്ണിമുകുന്ദൻ ഫിലിംസും ചേർന്നാണ്നിർമ്മാണം .