
നിങ്ങളുടെ ജീവിത്തിലെ എല്ലാ കാര്യങ്ങളും എല്ലാവരോടും പറയണമെന്നില്ല. അങ്ങനെ പറയുന്നത് ചിലപ്പോൾ കൂടുതൽ അബദ്ധത്തിലേക്ക് എത്തിക്കുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നാണ് നിങ്ങളുടെ സമ്പാദ്യവും വരുമാനവും. തെറ്റായ ആളുകളോട് നിങ്ങളുടെ സമ്പാദ്യത്തെയും വരുമാനത്തെയും കുറിച്ച് പറയുന്നത് അനാവശ്യമായ പ്രശ്നങ്ങൾക്കും തെറ്റിദ്ധാരണങ്ങൾക്കും ഇടയാക്കുന്നു. ഈ ഏഴ് പേരോട് ഒരിക്കലും ഇവ ചർച്ച ചെയ്യരുത്.
അകന്ന ബന്ധുക്കൾ
അടുത്ത ബന്ധുക്കൾക്ക് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മനസിലാക്കാൻ കഴിയുന്നു. എന്നാൽ അകന്ന ബന്ധുക്കൾക്ക് എല്ലായ്‌പ്പോഴും അത്തരം കാര്യങ്ങൾ മനസിലാവണമെന്നില്ല. നിങ്ങളുടെ വരുമാനവും മറ്റ് വിവരങ്ങളും ഇവരുമായി പങ്കിടുന്നത് കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. അവർ അനാവശ്യമായി ഇതിനെപറ്റി പറഞ്ഞു നടക്കാൻ സാദ്ധ്യതയുണ്ട്.
പണം അനാവശ്യമായി ചെലവാക്കുന്ന സുഹൃത്ത്
പണം എങ്ങനെ ശരിയായ രീതിയിൽ ചെലവാക്കണമെന്ന് അറിയാത്ത സുഹൃത്തുക്കൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ ഒരിക്കലും അവരോട് വരുമാനത്തെക്കുറിച്ച് ചർച്ച ചെയ്യരുത്. ഇടയ്ക്ക് ഇടയ്ക്ക് പണം കടം കൊടുക്കുന്നതിന് നിങ്ങൾ നിർബന്ധനായേക്കാം. കൊടുത്ത പണം തിരികെ ലഭിക്കാനും സാദ്ധ്യത കുറവാണ്. കൂടാതെ പണം ആവശ്യമില്ലാതെ ചെലവാക്കാൻ അവർ പ്രോത്സാഹിപ്പിക്കുന്നു.
സഹപ്രവർത്തകർ
സഹപ്രവർത്തകരോട് വരുമാനത്തെയും സമ്പാദ്യത്തെയും കുറിച്ച് ചർച്ച ചെയ്യരുത്. ആസൂയ, മത്സരം എന്നിവയിലേക്ക് അവ നയിക്കുന്നു.
പരിചയക്കാർ
നിങ്ങളുമായി അടുത്തിടപഴകാത്ത ആളുകളുമായി സാമ്പത്തിക കാര്യങ്ങൾ ചർച്ച ചെയ്യരുത്. പരിചയക്കാരോട് എല്ലാം സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കരുത്.
അയൽക്കാർ
നിങ്ങളുടെ അയൽക്കാരുമായി സൗഹൃദം പുലർത്തുന്നത് നല്ലതാണ്. എന്നാൽ സമ്പത്തിനെക്കുറിച്ച് ചർച്ച ചെയ്യുന്നത് നല്ലതല്ല. ഇത് ഗോസിപ്പുകൾക്കും മറ്റും കാരണമാകുന്നു.
കോൺട്രാക്ടർമാർ
കോൺട്രാക്ടർമാർ, അല്ലെങ്കിൽ നിങ്ങളുടെ വീട്ടിൽ മറ്റ് ജോലിക്ക് വരുന്നവർ എന്നിവരോട് ഒരിക്കലും വരുമാനങ്ങളും മറ്റും പറയരുത്. ആവശ്യമില്ലാത്ത ചാർജുകൾ ഈടാക്കുന്നതിന് ഇത് കാരണമാകും.
സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയയിൽ നിങ്ങളുടെ സാമ്പത്തിക നിലയെക്കുറിച്ച് പോസ്റ്റ് ചെയ്യരുത്. ഹാക്കർമാർ പോലുള്ളവർ അത് ദുരുപയോഗം ചെയ്യാൻ സാദ്ധ്യതയുണ്ട്.