d

തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ദി ആർട്സ് (ഐ.ജി.എൻ.സി.എ) തൃശ്ശൂർ മേഖലാ കേന്ദ്രം,ഫോക്‌ലാൻഡ് ഇന്റർനാഷണൽ സെന്റർ ഫോർ ഫോക്‌ലോർ ആൻഡ് കൾച്ചർ കേരള ചരിത്ര ഗവേഷണ കൗൺസിൽ എന്നീ സ്ഥാപനങ്ങൾ സംയുക്തമായി തമ്പുരാൻ പാട്ട് ദ്വിദിന ശില്പശാല സംഘടിപ്പിച്ചു.കെ.ജയകുമാർ ഉദ്ഘാടനം ചെയ്തു.ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ദി ആർട്സ് തൃശ്ശൂർ മേഖലാ കേന്ദ്രം ഡയറക്ടർ ഡോ.മാനസി രഘുനന്ദൻ,എ.എ.സി.അംഗം പ്രൊഫ.ബി.ജെ.നാരായണൻ,വയലാർ ശരത് ചന്ദ്രവർമ്മ,കെ.സി.എച്ച്.ആർ ഡയറക്ടർ ഡോ.ദിനേശൻ വടക്കിനിയിൽ,ഡോ.ബി.എസ്.ബിനു,വൈലോപ്പിള്ളി സംസ്കൃതി ഭവൻ സെക്രട്ടറി മനേക്ഷ്,ഡോ.ജി.ഷീന എന്നിവർ സംസാരിച്ചു.