sreevidya

നടി ശ്രീവിദ്യ മുല്ലച്ചേരിയുടെയും സംവിധായകൻ രാഹുൽ രാമചന്ദ്രന്റെയും സേവ് ദ ഡേറ്റ് പ്രീ വെഡ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഈ മാസം എട്ടിന് എറണാകുളത്തുവച്ചാണ് ഇരുവരുടെയും വിവാഹം.

ഒരു തടാകത്തെ പശ്ചാത്തലമാക്കിയുള്ളതാണ് ചിത്രങ്ങൾ. ഇരുവരും വാട്ടർ ബെഡിലാണ് ഇരിക്കുന്നത്. ഓ മൈ വെഡ് ക്യാപ്ചർ ആണ് ഫോട്ടോഷൂട്ടിന് പിന്നിൽ. അഭിരാജാണ് ചിത്രങ്ങൾ പകർത്തിയത്. രാഹുലും ശ്രീവിദ്യയും ചിത്രങ്ങളും വീഡിയോയും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. അപ്പോൾ ഇനി ഏഴ് സുന്ദര രാത്രികൾ എന്ന അടിക്കുറിപ്പോടെയാണ് ശ്രീവിദ്യ വീഡിയോ പോസ്റ്റ് ചെയ്തത്. നിരവധി പേർ ഇരുവർക്കും ആശംസകൾ അറിയിച്ച് കമന്റ് ചെയ്‌‌തിട്ടുണ്ട്.

View this post on Instagram

A post shared by Sreevidya Mullachery (@sreevidya__mullachery)


ഒരു കുട്ടനാടൻ ബ്ളോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ്, സത്യം മാത്രമേ ബോധിപ്പിക്കൂ തുടങ്ങിയവയാണ് ശ്രീവിദ്യ മുല്ലച്ചേരിയുടെ ചിത്രങ്ങൾ. ജീം ബൂം ബാ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് രാഹുൽ രാമചന്ദ്രൻ. സുരേഷ് ഗോപിയെ നായകനാക്കിയാണ് രാഹുലിന്റെ പുതിയ ചിത്രം. നേരത്തെ സുരേഷ് ഗോപിയെ വിവാഹം ക്ഷണിക്കാൻ പോയ ചിത്രം ശ്രീവിദ്യ സോഷ്യൽ മീ‌ഡിയയിൽ പങ്കുവച്ചിരുന്നു. അത് അന്ന് വൈറലാകുകയും ചെയ്തു.