s

തിരുവനന്തപുരം: പുതുതലമുറ നാടകരംഗത്തേക്ക് കടന്നുവരുന്നത് സാമൂഹിക മാറ്റങ്ങളുടെ സൂചനയാണെന്ന് ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ - ഇപ്റ്റ സംസ്ഥാന പ്രസിഡന്റ് നടൻ മധു. നടൻ ജോബിക്ക് ഇപ്റ്റയുടെ അംഗത്വം നൽകി മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇപ്റ്റ ദേശീയ വൈസ് പ്രസിഡന്റ് ടി.വി.ബാലൻ,സംസ്ഥാന സെക്രട്ടറി വത്സൻ രാമംകുളത്ത്,ദേശീയ കൗൺസിൽ അംഗം കെ.ദേവകി,ജില്ലാ സെക്രട്ടറി എം.സലാഹുദ്ദീൻ,വൈസ് പ്രസിഡന്റ് ശുഭ വയനാട്,സിറ്റി കമ്മിറ്റി സെക്രട്ടറി മധു കാര്യവട്ടം,ബിജു പെരുമ്പുഴ,സോമൻ ചിറ്റല്ലൂർ,പ്രദീപ് മാരനല്ലൂർ,മുൻ എം.എൽ.എ ഗീതാ ഗോപി എന്നിവർ പങ്കെടുത്തു.