sreevidhya

നടി ശ്രീവിദ്യ മുല്ലച്ചേരിയുടെയും സംവിധായകൻ രാഹുൽ രാമചന്ദ്രന്റെയും സേവ് ദ ഡേറ്റ് പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ട് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഹോട്ട് ലുക്കിലാണ് ശ്രീവിദ്യ. ഒരു തടാകത്തിനരികിൽ വെള്ളത്തിനുള്ളിലായി വാട്ടർ ബെഡ്ഡിൽ പ്രണയാതുരരായി നിൽക്കുന്ന ഇരുവരെയും കാണാൻ കഴിയും. ഒ മൈ വെഡ് ക്യാപ്ചർ ക്രൂ ആണ് ചി ത്രങ്ങൾ പകർത്തിയത്. സെപ്തംബർ 8ന് രാവിലെ 11.20നും 11.50 നും മദ്ധ്യേ എറണാകുളത്തുവച്ചാണ് വിവാഹം. ക്യാമ്പസ് ഡയറി, ഒരു കുട്ടനാടൻ ബ്ളോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ്, സത്യം മാത്രമേ ബോധിപ്പിക്കൂ തുടങ്ങിയവയാണ് ശ്രീവിദ്യ അഭിനയിച്ച പ്രധാന ചിത്രങ്ങൾ.

2019 ൽ റിലീസ് ചെയ്ത ജിം ബൂം ബാ ആണ് രാഹുൽ രാമചന്ദ്രന്റെ ആദ്യ സംവിധാന സംരംഭം. സുരേഷ് ഗോപിയെ നായകനാക്കി സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ് രാഹുൽ.