
കാർത്തിയും അരവിന്ദ് സ്വാമിയും പ്രധാന വേഷത്തിൽ എത്തുന്ന മെയ്യഴഗൻ എന്ന ചിത്രത്തിൽ പിന്നണി ഗായകനായി കമൽ ഹാസൻ ആറ് ഗാനങ്ങളാണ് ചിത്രത്തിൽ രണ്ട് പാട്ടുകൾ കമൽഹാസൻ ആലപിക്കുന്നു. യാരോ ഇവൻ യാരോ എന്നുതുടങ്ങുന്ന ഗാനം ഉമ ദേവ് രചിച്ച് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു. വിജയ് നരേനൊപ്പം പോരേൻ നാൻ പോരേൻ എന്ന ഗാനവും ആലപിച്ചു. നായകൻ, സതി, അപൂർവ സഹോദരങ്ങൾ, അപ്പുരാജ, മൈക്കിൾ മദന കാമരാജൻ, ഗുണ, സതി ലീലാവതി, ഹേയ്റാം, തെനാലി, വിക്രം തുടങ്ങി നിരവധി ചിത്രങ്ങൾ മനോഹരമായ ഗാനങ്ങൾ കമൽഹാസൻ ആലപിച്ചിട്ടുണ്ട്. 96 എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ പ്രേംകുമാർ ആണ് മെയ്യഴഗൻ സംവിധാനം ചെയ്യുന്നത്. ജ്യോതികയുടെയും സൂര്യയുടെയും നിർമ്മാണ കമ്പനിയായ ടു ഡി എന്റർടെയ്ൻമെന്റാണ് നിർമ്മാണം. ശ്രീവിദ്യയാണ് നായിക. രാജ് കിരൺ, ദേവദർശിനി, ശ്രീ രഞ്ജിനി , ജയപ്രകാശ്, കരുണാകരൻ, ശരൺശക്തി, രാജ് കുമാർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. സെപ്തംബർ 27ന് റിലീസ് ചെയ്യും.