
ന്യൂയോർക്ക്: സ്റ്റോറീസിന് വേണ്ടി പുതിയ കമന്റ് ഫീച്ചർ അവതരിപ്പിച്ച് ജനപ്രിയ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം. 24 മണിക്കൂർ സ്റ്റോറീസിനൊപ്പം ഇനി കമന്റുകളും മറ്റുള്ളവർക്ക് കാണാം. സാധാരണ ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്ക് സമാനമായ തരത്തിലാണ് സ്റ്റോറീസിലെ കമന്റ് ഫീച്ചറും കാണാനാവുക. സ്റ്റോറീസ് പോസ്റ്റ് ചെയ്ത വ്യക്തിക്ക് പ്രതികരണം സ്വകാര്യമായി പങ്കുവയ്ക്കുന്ന റിപ്ലൈ ഫീച്ചറാണ് നിലവിലുണ്ടായിരുന്നത്.