
അബുദാബി : ബിഗ് ടിക്കറ്റ് സീരീസിന്റെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ പ്രവാസിയായ പെയിന്റിംഗ് തൊഴിലാളിക്ക് ലഭിച്ചത് 34 കോടി രൂപയുടെ ഭാഗ്യസമ്മാനം. ബിഗ് ടിക്കറ്റിന്റെ 266-ാമത് തത്സമയ നറുക്കെടുപ്പിലാണ് ഗ്രാൻഡ് പ്രൈസായ 15 മില്യൺ ദിർഹം (34 കോടിയിലേറെ രൂപ) ബംഗ്ലാദേശിൽ നിന്നുള്ള നൂർ മിയ ഷംസു മിയക്ക് ലഭിച്ചത്. 18 വർഷമായി അൽ ഐനിൽ താമസിക്കുന്ന 40കാരനായ ഇദ്ദേഹം ബൈ ടു ഗെറ്റ് വൺ ഓഫറിലാണ് ടിക്കറ്റെടുത്തത്. അൽ ഐൻ വിമാനത്താവളത്തിലെ കൗണ്ടറിൽ നിന്നാണ് അദ്ദേഹം ടിക്കറ്റ് വാങ്ങിയത്. ഈ ടിക്കറ്റാണ് അദ്ദേഹത്തെ കോടികളുടെ സമ്മാനത്തിന് അർഹനാക്കിയത്.
ഭാഗ്യസമ്മാനം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും രണ്ട് സുഹൃത്തുക്കൾക്കു കൂടി ഊ സമ്മാനത്തിന് അവകാശമുണ്ടെന്നും നൂർ മിയ പറഞ്ഞു. സമ്മാനം എങ്ങനെ ചെലവാക്കണം എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം സെപ്തംബറിലെ ബിഗ് ടിക്കറ്റ് എടുക്കുന്നരെ കാത്തിരിക്കുന്നത് 20 മില്യൺ ദിർഹമാണ്. 10 ഭാഗ്യശാലികൾക്ക് ഒരു ലക്ഷം ദിർഹം വീതവും നേടാം. എല്ലാ ചൊവ്വാഴ്ചകളിലും ഇലക്ട്രോണിക് ഡ്രായിൽ പങ്കെടുത്ത് മൂന്നുപേർക്ക് 100, 000 ദിർഹം വീതം നേടാനും അവസരമുണ്ട്.