pic

വാഷിംഗ്ടൺ : യു.എസിൽ ഹൈ‌സ്‌കൂളിലുണ്ടായ വെടിവയ്‌പിൽ 4 മരണം. 30ലേറെ പേർക്ക് പരിക്കേറ്റെന്നാണ് വിവരം. പ്രാദേശിക സമയം ഇന്നലെ രാവിലെ 10.23ന് (ഇന്ത്യൻ സമയം രാത്രി 7.53) ജോർജിയയിലെ വിൻഡറിലുള്ള അപ്പലാച്ചി ഹൈസ്‌കൂളിലായിരുന്നു സംഭവം. പ്രതിയെ പൊലീസ് പിടികൂടി. മരിച്ചവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രതി സ്‌കൂളിലെ തന്നെ വിദ്യാർത്ഥിയാണെന്നാണ് സംശയം.