
കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാന്റ് പ്രീ നേടിയ കനി കുസൃതി, ദിവ്യ പ്രഭ, ചായ കദം ചിത്രം “All we imagine as light” ഒക്ടോബർ 18നും 19നും ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ സ്പെഷൽ പ്രസന്റേഷൻ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നു. പായൽ കപാടിയ സംവിധാനം ചെയ്ത മലയാളത്തിലും ഹിന്ദിയിലുമായുള്ള ഈ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ വിജയക്കൊടി പാറിക്കുകയായിരുന്നു.
ഒക്ടോബർ 9 മുതൽ 20 വരെ നടക്കുന്ന ലണ്ടൻ ഫിലിം ഫെസ്റ്റിവൽ ടിക്കറ്റ് 0207 928 3232 എന്ന നമ്പറിൽ നിന്നും സെപ്റ്റംബർ 17 മുതൽ ബുക്ക് ചെയ്യാനാവും.