
താരങ്ങളുടെ ഷോപ്പിംഗ് വീഡിയോകളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. തന്റെ ഷോപ്പിംഗ് ശീലത്തെക്കുറിച്ച് വെളിപ്പെടുത്തുന്ന നടി സമീറ റെഡ്ഡിയുടെ ഒരു വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഒരു ദിവസം 23 ലക്ഷം രൂപവരെ ഷോപ്പിംഗിന് ചെലവഴിച്ചിട്ടുണ്ടെന്നാണ് സമീറ റെഡ്ഡിയുടെ വെളിപ്പെടുത്തൽ. ദുബായ് മാളിലാണ് താൻ ഇത്രയും പണം ചെലവഴിച്ചതെന്ന് നടി പറയുന്നു. എന്നാൽ ഇപ്പോൾ താൻ അത്തരം പേഴ്സണൽ ഷോപ്പേഴ്സിൽ നിന്ന് വിട്ടുനിൽക്കാറുണ്ടെന്നും നടി പറയുന്നു.
അതുപോലെ തന്നെ നേരത്തെ റിട്ടയർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് നൽകാനുള്ള ഉപദേശം എന്താണെന്ന് അഭിമുഖം നടത്തുന്നയാൾ ചോദിക്കുന്നുണ്ട്. എസ് ഐ പി ചെയ്യാനാണ് നടി നിർദേശിക്കുന്നത്. മാസം ഒരു 500 രൂപ മാറ്റിവച്ചാൽ മതിയാകുമെന്നും സമീറ പറയുന്നു.
1978ൽ മുംബയിൽ ജനിച്ച സമീറ റെഡ്ഡി 2002ൽ ഹിന്ദി ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. 'വാരണമായിരം ', 'അശോക്', 'റേസ്' എന്നീ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാളമടക്കമുള്ള നിരവധി ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിന്റെ 'ഒരു നാൾ വരും' എന്ന സിനിമയിലൂടെ മലയാളികൾക്കും സുപരിചിതയാണ് സമീറ റെഡ്ഡി. ആകാശി വർദ്ധേ ആണ് ഭർത്താവ്. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.