
മലയാളികളുടെ പ്രിയപ്പെട്ട താരപുത്രിയാണ് മീനാക്ഷി ദിലീപ്. അടുത്തിടെയാണ് എംബിബിഎസ് പഠനം പൂർത്തിയാക്കി മീനാക്ഷി നാട്ടിലെത്തിയത്. അച്ഛന് ദിലീപിനൊപ്പം പൊതുപരിപാടികളിലും ചടങ്ങുകളിലുമൊക്കെ മീനാക്ഷി പങ്കെടുത്തിരുന്നു. അമ്മ മഞ്ജു വാര്യരുമായി അച്ഛന് വേര്‍പിരിഞ്ഞിട്ടും മീനാക്ഷി ദിലീപിന് ഒപ്പം തുടരാനാണ് തീരുമാനിച്ചത്.
സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വലിയ ആരാധകരുള്ള മീനാക്ഷിയുടെ ചില നൃത്ത വീഡിയോകളും അടുത്തിടെ വൈറലായിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം മീനാക്ഷി പങ്കുവച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. നടി കാവ്യ മാധവന്റെ വസ്ത്ര നിർമാണ കമ്പനിയായ ലക്ഷ്യയിൽ നിന്നുള്ള വസ്ത്രങ്ങൾ ധരിച്ചാണ് മീനാക്ഷി എത്തിയത്.
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പി എസ് ആണ് മീനാക്ഷിക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്. പുതിയ ചിത്രങ്ങളിൽ ലക്ഷ്യയെയും മെൻഷൻ ചെയ്തിട്ടുണ്ട്. ഇതോടെ കാവ്യയ്ക്ക് മോഡലായി മീനാക്ഷി എത്തിയോയെന്നാണ് ആരാധകർ ചോദിച്ചുന്നത്. ആ വേഷത്തിന് ഒരു പ്രത്യേകതയുണ്ടെന്നും ആരാധകർ കണ്ടെത്തിയിട്ടുണ്ട്.
മുൻപ് കാവ്യ ഒരു വിവാഹത്തിൽ ധരിച്ച സാരി കൊണ്ട് ഉണ്ടാക്കിയതാണ് മീനാക്ഷിയുടെ വസ്ത്രമെന്നാണ് ഒരു ആരാധകൻ ചിത്രത്തിന് താഴെ കമന്റ് ചെയ്തത്. കാവ്യ ഉടുത്ത സാരി ധാവണിയിലേക്ക് മാറ്റിയാണ് മീനാക്ഷി ധരിച്ചതെന്നാണ് പറയുന്നത്. എന്തായാലും മോഡലിംഗിൽ മീനാക്ഷി ചുവടുറപ്പിച്ചോയെന്നാണ് ആരാധകർ ചോദിക്കുന്നത്. സിനിമയിൽ ഉടൻ പ്രതീക്ഷിക്കാമോയെന്നും ആരാധകർ ചോദിക്കുന്നുണ്ട്.