youth-congress

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ വൻ സംഘർഷം. പൊലീസ് ലാത്തിവീശി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസിന്റെ ഷീൽഡ് അടിച്ചുതകർത്തു.

സംഘർഷത്തിനിടെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിയുടെ തലയ്ക്ക് പരിക്കേറ്റു. പൊലീസ് വളഞ്ഞിട്ട് ആക്രമിച്ചെന്ന് അബിൻ വർക്കി പ്രതികരിച്ചു. സംഘർഷത്തിൽ പൊലീസുകാർക്കും പരിക്കേറ്റു.


കന്റോൺമെന്റ് എസ്.ഐ ജിജുകുമാറിന്റെ കൈയ്ക്കും പരിക്കേറ്റു. ഭയന്ന് പിന്മാറില്ലെന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കുകയാണ്. ഒരു മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവിലാണ് നടപടി.

മുഖ്യമന്ത്രിയും പൊളിറ്റിക്കൽ സെക്രട്ടറിയും വിശ്വസ്ഥനായ എ ഡി ജി പിയുമെല്ലാം കേരളത്തെ അധോലോകമാക്കി മാറ്റി, ഈ അധോലോകമാണ് സെക്രട്ടറിയേറ്റ് ഭരിക്കുന്നതെന്നും അവർ രാജിവച്ച് പുറത്തുപോകണമെന്നുമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യം.