durga-viswanath

ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ സ്‌നേഹം പിടിച്ചുപറ്റിയ ഗായിക ദുർഗ വിശ്വനാഥ് വീണ്ടും വിവാഹിതയായി. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടന്ന്. കണ്ണൂർ സ്വദേശി റിജുവാണ് വരൻ. രാവിലെ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വരൻ ഗുരുവായൂർ ദേവസ്വം ജീവനക്കാരൻ കൂടിയാണ്. പച്ച കാഞ്ചീവരം സാരിയിൽ സിംപിൾ ലുക്കിലാണ് ദുർഗ എത്തിയത്.

ബിസിനസുകാരനായ ഡെന്നിസാണ് ദുർഗയുടെ ആദ്യ ഭർത്താവ്. ആ ബന്ധത്തിൽ ഒരു മകളുമുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുൻപാണ് ഡെന്നിസുമായി ദുർഗ വേർപിരിഞ്ഞത്. എന്നാൽ ഇരുവരുടെയും വിവാഹ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന് ദുർഗ വെളിപ്പെടുത്തിയിരുന്നില്ല.

ഐഡിയ സ്റ്റാർ സിംഗർ സീസൺ രണ്ടിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയത് ദുർഗയായിരുന്നു. പിന്നെ ചില സിനിമകളിൽ പിന്നണി ഗായികയായി എത്തി. ഇപ്പോഴും സ്റ്റേജ് ഷോകളും മറ്റുമായി ഗായിക തിരക്കിലാണ്. മമ്മൂട്ടി ചിത്രം പരുന്തിലാണ് ആദ്യമായി ദുർഗ പിന്നണി പാടിയത്.