
തന്റെ കുടുംബ ചിത്രങ്ങളും, കുടുംബ വിശേഷങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കുന്ന താരമാണ് മനോജ് കെ ജയൻ. ഇപ്പോഴിതാ മകൻ അമൃതിന്റെ പുതിയ വിശേഷം ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ് മനോജ് കെ ജയൻ.
'അഭിമാന നിമിഷം പങ്കിടാൻ ആഗ്രഹിക്കുകയാണ് ഞാൻ.മകന്റെ കഠിനാദ്ധ്വാനത്തിലൂടെ അവന് ഗ്രാമർ സ്‌കൂളിൽ പ്രവേശനം ലഭിച്ചിരിക്കുകയാണ്. ഗ്രാമർ സ്‌കൂളിൽ പ്രവേശനം ലഭിക്കുകയെന്നത് എല്ലാ യു കെ കുടുംബങ്ങളുടെയും സ്വപ്നമാണ്. എന്റെ പ്രിയപ്പെട്ട മകൻ സെക്കണ്ടറി ദിനത്തിലേക്കുള്ളുള്ള ആദ്യ ദിനത്തിലേക്ക് ചുവടുവയ്ക്കുമ്പോൾ ഞാൻ എന്നെന്നും അഭിമാനിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ... എന്റെ പ്രിയപ്പെട്ട അമിക്കുട്ടൻ(അമൃത്)'- എന്നാണ് മനോജ് കെ ജയൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.
നിരവധി പേരാണ് അമൃതിന് ആശംസകളുമായെത്തിയിരിക്കുന്നത്. മനോജിനും രണ്ടാം ഭാര്യ ആശയിലുണ്ടായ കുട്ടിയാണ് അമൃത്. ആശയും മകനും ഇഗ്ലണ്ടിലാണ് താമസം. മനോജ് കെ ജയന് തേജലക്ഷ്മി എന്നൊരു മകൾ കൂടിയുണ്ട്. താരത്തിന് ആദ്യ വിവാഹത്തിലുണ്ടായ മകളാണ് കുഞ്ഞാറ്റ എന്ന തേജ ലക്ഷ്‌മി. ഉർവശിയാണ് മനോജ് കെ ജയന്റെ ആദ്യ ഭാര്യ.