
പ്രിയ പാതി അമാൽ സൂഫിയയ്‌ക്ക് ജന്മദിനാശംസ നേർന്ന് ദുൽഖർ സൽമാൻ പങ്കുവച്ച കുറിപ്പ് സമൂഹ മാദ്ധ്യമങ്ങളിൽ മനം കവരുന്നു. ''ഏറ്റവും സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നുന്നു. ആം! ജന്മദിന ചിത്രങ്ങളിൽ പോലും നിന്നെ തനിച്ചുവിടാൻ എനിക്ക് തോന്നിയില്ല. ജീവിതം നമ്മുടെ വഴിയിൽ കൊണ്ടുവരുന്ന എല്ലാ കാര്യങ്ങളിലൂടെയും അല്പം വിഡ്ഢിത്തവും പുഞ്ചിരിയുമായി തുടരാനുള്ള വഴികൾ നമ്മൾ കണ്ടെത്തണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഞാൻ നിന്നെ ഏറ്റവുമധികം സ്നേഹിക്കുന്നു' ദുൽഖർ കുറിച്ചു.
ആർക്കിടെക്ടായ അമാൽ സൂഫിയയെ 2011ൽ ആണ് ദുൽഖർ പ്രിയപാതിയാക്കിയത്. തന്റെ അടുത്ത കൂട്ടുകാരിയാണ് അമാൽ എന്ന് ദുൽഖർ പലപ്പോഴും കുറിച്ചിട്ടുണ്ട്. മറിയം എന്നൊരു മകളുണ്ട്.