
അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിൽ ടൊവിനോ തോമസിന്റെ നായികയാണ് സുരഭി ലക്ഷ്മി. സുരഭിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി യുകെയിൽ എത്തിയപ്പോൾ പകർത്തിയ ചിത്രങ്ങളും വീഡിയോയുമാണ് പോസ്റ്റിൽ കാണാനാവുക.
''മാഡംജി... തേന്മാവിൻ കൊമ്പത്തിലെ ആരെപ്പോലെന്നാ ടൊവിനോ പറഞ്ഞത് എന്ന അടിക്കുറിപ്പോടെയാണ് സുരഭി ചിത്രം പങ്കുവച്ചത്.
ഇത് ഇഞ്ചിമൂട് ഗാന്ധാരിയല്ലേ എന്നാണ് ചിത്രത്തിന് താഴെ കമന്റുകൾ നിറയുന്നത്.
ആറു ഭാഷകളിൽ ഒരുങ്ങുന്ന അജയന്റെ രണ്ടാം മോഷണം ഓണം റിലീസായി സെപ്തംബർ 12ന് റിലീസ് ചെയ്യും. നവാഗതനായ ജിതിൻലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ട്രിപ്പിൾ റോളിലാണ് ടൊവിനോ തോമസ് എത്തുന്നത്. ഐശ്വര്യ രാജേഷ്, കൃതി ഷെട്ടി എന്നിവരാണ് മറ്റ് നായികമാർ. മണിയൻ, അജയൻ, കുഞ്ഞികേളു എന്നീ കഥാപാത്രങ്ങളെ ടൊവിനോ തോമസ് അവതരിപ്പിക്കുന്നു. ജഗദീഷ്, ബേസിൽ ജോസഫ്, കിഷോർ, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി എന്നിവരാണ് മറ്റു താരങ്ങൾ. മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് നിർമ്മാണം.