
ഇംഗ്ളണ്ടിലെ പ്രശസ്തമായ ഗ്രാമർ സ്കൂളിൽ മകൻ അമൃതിന് പ്രവേശനം ലഭിച്ച സന്തോഷം പങ്കുവച്ച് നടൻ മനോജ് കെ. ജയന്റെ കുറിപ്പ്.
ഇൗ അഭിമാന നിമിഷം എല്ലാവരുമായും പങ്കിടാൻ ഞാൻ ആഗഹിക്കുന്നു. സ്വന്തം കഠിനാദ്ധ്വാനത്തിലൂടെ എന്റെ മകൻ ഗ്രാമർ സ്കൂളിൽ പ്രവേശനം നേടി. ഇത് എല്ലാ യു.കെ കുടുംബങ്ങളുടെയും സ്വപ്നമാണ്. എന്റെ പ്രിയപ്പെട്ട മകൻ സെക്കൻഡറി സ്കൂളിലേക്കുള്ള ആദ്യദിനത്തിലേക്ക് ചുവടുവയ്ക്കുമ്പോൾ ഞാൻ എന്നെന്നും അഭിമാനിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ. എന്റെ പ്രിയപ്പെട്ട ആമിക്കുട്ടാ (അമൃത്). നിരവധി പേർ താരപുത്രന് ആശംസകളുമായി എത്തി. മനോജ് കെ. ജയന്റെയും ആശയുടെയും മകനാണ് അമൃത്. ഇംഗ്ളണ്ടിലാണ് ആശയും മകനും താമസം.