
കൊച്ചി: ഇന്ത്യയിൽ ഏറ്റവുമധികം മുൻകൂർ നികുതി നൽകിയ സെലിബ്രിറ്റികളുടെ പട്ടികയിൽ ബോളിവുഡ് താരം ഷാരൂഖ് ഖാൻ ഒന്നാമനായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 92 കോടി രൂപയാണ് ഷാരൂഖ് നികുതിയായി നൽകിയത്. തമിഴ് താരം ഇളയ ദളപതി വിജയ് 80 കോടി രൂപ നികുതിയുമായി രണ്ടാം സ്ഥാനത്താണെന്നും ഫോർച്യൂൺ ഇന്ത്യയുടെ പുതിയ പട്ടികയിൽ പറയുന്നു. സൽമാൻ ഖാൻ 75 കോടി രൂപ നികുതി അടച്ച് മുന്നാം സ്ഥാനത്തുണ്ട്. അമിതാഭ് ബച്ചൻ, വിരാട് കോലി, അജയ് ദേവഗൺ, മഹേന്ദ്ര സിംഗ് ധോണി, രൺബീർ കപൂർ, സച്ചിൻ ടെണ്ടുൽക്കർ, ഹൃത്വിക് റോഷൻ എന്നിവരാണ് പട്ടികയിലുള്ള പ്രമുഖർ.
14 കോടി നികുതിയുമായി മോഹൻലാൽ
മലയാളം സൂപ്പർ താരം മോഹൻലാൽ കഴിഞ്ഞ വർഷം 14 കോടി രൂപ നികുതി അടച്ച് ഫോർച്യൂൺ പട്ടികയിൽ ഇടംനേടി.