pic

ലോകത്തെ ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടം

ദുബായ് : ലോകത്തെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയ്ക്ക് ഒരു സഹോദരൻ കൂടി; ബുർജ് അസീസി. ലോകത്തെ ഏറ്റവും ഉയരംകൂടിയ രണ്ടാമത്തെ കെട്ടിടമെന്ന റെക്കാഡ് അസീസിക്ക് ഉടൻ സ്വന്തമാകും. മലേഷ്യയിലെ മെർഡേക 118നെ (ഉയരം 678.9 മീറ്റർ) അസീസി മറികടക്കും.

ദുബായ് ഷെയ്ഖ് സായിദ് റോഡിൽ നിർമ്മാണം തുടങ്ങിയ ബുർജ് അസീസിയുടെ 2028നകം പൂർത്തിയാക്കും. കെട്ടിടത്തിലെ ഫ്ലാറ്റുകളുടെ വിൽപ്പന 2025 ഫെബ്രുവരിയിൽ തുടങ്ങും. അസീസി ഡെവലപ്‌മെന്റ് ആണ് നിർമ്മാതാക്കൾ. അതിശയിപ്പിക്കുന്ന നിരവധി സൗകര്യങ്ങളും കാഴ്ചകളുമാണ് ബുർജ് അസീസിയിൽ ഒരുക്കുന്നത്.

 പ്രത്യേകതകൾ

ഉയരം - 725 മീറ്റർ

നിലകൾ - 131

ചെലവ് - 600 കോടി ദിർഹം ( 13,719 കോടി രൂപ)

 ബുർജ് ഖലീഫയുടെ ഉയരം - 829.8 മീറ്റർ

ആകാശത്തെ

ഹോട്ടൽ ലോബി

 സെവൻ സ്​റ്റാർ ഹോട്ടൽ, അപ്പാർട്ട്‌മെന്റുകൾ, സിനിമാ തിയേ​റ്റർ, വെൽനസ് സെന്റർ, കുട്ടികൾക്കുള്ള കളിസ്ഥലം, ഷോപ്പിംഗ് മാൾ, സ്വിമ്മിംഗ് പൂൾ, മിനി മാർക്ക​റ്റ്

 ലോകത്തെ ഏറ്റവും ഉയരമേറിയ ഹോട്ടൽ ലോബി (ലെവൽ 11), നൈറ്റ് ക്ലബ് (ലെവൽ 126), ഒബ്സർവേഷൻ ഡെക്ക് (ലെവൽ 130)

 ദുബായിലെ ഉയരമേറിയ റെസ്റ്റോറന്റ് (122-ാം നിലയിൽ), ഹോട്ടൽ മുറി (118 - ാം നില)