d

തിരുവനന്തപുരം: ചാള വറുത്തതിന് 4060 രൂപ എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വൈറലായ പോസ്റ്റിൽ വിശദീകരണവുമായി ഹോട്ടൽ അധികൃതർ രംഗത്തെത്തി. ചാള വറുത്തതി​ന്റെ തുക ബി​ല്ലിംഗ് മെഷീനി​ൽ അടി​ച്ചപ്പോൾ കാഷ്യർക്ക് പറ്റി​യ പി​ഴവാണ് ആശയക്കുഴപ്പത്തി​ന് കാരണമെന്ന് ഇടപ്പളളി​യി​ലെ ന്യൂ മലബാർ റസ്റ്റോറന്റ് പാർട്ട്ണർ സി​.കെ.മുനീർ പറഞ്ഞു. രണ്ട് ചാള വറുത്തതി​ന് 40 രൂപയായി​രുന്നു റേറ്റ്. കസ്റ്റമർ തെറ്റ് ചൂണ്ടി​ക്കാട്ടി​യപ്പോൾ തന്നെ പുതി​യ ബി​ല്ല് നൽകി​. രണ്ട് ഊണി​നും ബീഫ് ബി​രി​യാണി​ക്കും ചാള വറുത്തതി​നുമായി​ 320 രൂപയാണ് ഈടാക്കി​യതെന്നും മുനീർ പറഞ്ഞു.

ന്യൂ മലബാര്‍ റസ്‌റ്റോറന്റില്‍ നിന്ന് 70 രൂപ വിലയുള്ള രണ്ട് ഊണ്, 140 രൂപ ഈടാക്കുന്ന ഒരു ബീഫ് ബിരിയാണി പിന്നെ ഒരു ചാള വറുത്തത് എന്നിവയാണ് ഓർഡ‌ർ ചെയ്ത് കഴിച്ചത്. ഒടുവില്‍ ബില്ല് വന്നപ്പോള്‍ അതില്‍ ചാള വറുത്തതിന് അടിച്ചിരുന്നത് 4060 രൂപയായിരുന്നു . ബില്ലിന്റെ ചിത്രം സഹിതം സോഷ്യൽ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വൈറലായത്.