pic

വാഷിംഗ്ടൺ : യു.എസിലെ ജോർജിയയിൽ നാല് പേരുടെ ജീവനെടുത്ത സ്കൂൾ വെടിവയ്പിന് പിന്നിൽ ഇതേ സ്കൂളിലെ വിദ്യാർത്ഥിയായ കോൾട്ട് ഗ്രേ എന്ന 14കാരൻ. പ്രതിയെ പ്രായപൂർത്തിയായെന്ന് കണക്കാക്കി കൊലക്കുറ്റം ചുമത്തി വിചാരണ ചെയ്യും. അതേ സമയം, വെടിവയ്പിലേക്ക് പ്രതിയെ നയിച്ച കാരണം വ്യക്തമല്ല.

എന്നാൽ വെടിവയ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട ഓൺലൈൻ പോസ്റ്റുകളുടെ പേരിൽ പ്രതിയെ കഴിഞ്ഞ വർഷം പൊലീസ് ചോദ്യം ചെയ്തിരുന്നു. ബുധനാഴ്ച വിൻഡറിലെ അപ്പലാച്ചി ഹൈസ്‌കൂളിലുണ്ടായ വെടിവയ്പിൽ രണ്ട് കുട്ടികളും രണ്ട് അദ്ധ്യാപകരുമാണ് കൊല്ലപ്പെട്ടത്. എട്ട് വിദ്യാർത്ഥികളും ഒരു അദ്ധ്യാപികയും നിലവിൽ ചികിത്സയിലാണ്. വെടിവയ്പിന് പിന്നാലെ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.