തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിലെ നാലാം ദിവസത്തെ രണ്ടാം മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന് ആലപ്പി റിപ്പിൾസിനെതിരേ 64 റൺസിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ബ്ലൂ ടൈഗേഴ്സ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 218 റൺസെന്ന കൂറ്റൻ സ്‌കോർ നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ആലപ്പുഴയ്ക്ക് 154 റൺസ് നേടാനേ കഴിഞ്ഞുള്ളു. ബ്ലൂടൈഗേഴ്സിലെ ജോബിൻ ജോബിയാണ് മാൻ ഓഫ് ദ മാച്ച്.
ടോസ് നേടിയ ആലപ്പി റിപ്പിൾസ് കൊച്ചിയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഓപ്പണർമാരായ ആനന്ദ് കൃഷ്ണനും ജോബിൻ ജോബിയും സ്വപ്നതുല്യമായ തുടക്കമാണ് ബ്ലൂ ടൈഗേഴ്സിന് സമ്മാനിച്ചത്. ടൂർണമെന്റിലെ ഏറ്റവും വലിയ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടും ഇവർ രചിച്ചു. 140 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇവർ പടുത്തുയർത്തിയത്. 48 പന്തിൽ നിന്ന് അഞ്ച് സിക്സറും ആറു ബൗണ്ടറിയും ഉൾപ്പെടെ 79 റൺസാണ് ജോബിൻ അടിച്ചെടുത്തത്. സ്‌കോർ 162ൽ എത്തിയപ്പോൾ ആനന്ദ് കൃഷ്ണന്റെ വിക്കറ്റ് നഷ്ടമായി. 51 പന്ത് നേരിട്ട ആനന്ദ് നാല് സിക്സും നാല് ബൗണ്ടറിയും ഉൾപ്പെടെ 69 റൺസ് സ്വന്തമാക്കി. അവസാന ഓവറുകളിൽ ഉണ്ണികൃഷ്ണൻ മനുകൃഷ്ണന്റെ വെടിക്കെട്ട് ബാറ്റിംഗ് ബ്ലൂ ടൈഗേഴ്സിന്റെ സ്‌കോർ 200 കടത്തി. ഒൻപത് പന്ത് നേരിട്ട ഉണ്ണികൃഷ്ണൻ അഞ്ച് സിക്സ് ഉൾപ്പെടെ പുറത്താകാതെ 34 റൺസാണ് അടിച്ചു കൂട്ടിയത്. ഷോൺ റോജർ 14 പന്തിൽ നിന്നും 28 റൺസ് അടിച്ചെടുത്തു.
ഈ ടൂർണമെന്റിലെ ഏറ്റവും വലിയ സ്‌കോറായ 218 റൺസ് കുറിച്ചാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് ബാറ്റിംഗ് അവസാനിപ്പിച്ചത്. ഏഴു ബൗളർമാരെ മാറ്റി പരീക്ഷിച്ചെങ്കിലും കൊച്ചിയുടെ കൂടുതൽ വിക്കറ്റുകൾ പിഴുതെടുക്കാൻ റിപ്പിൾസിന് കഴിഞ്ഞില്ല.
മറുപടി ബാറ്റിംഗിനിറങ്ങിയ ആലപ്പി റിപ്പിൾസിനു ആദ്യ ഓവറിൽ തന്നെ രണ്ടു വിക്കറ്റുകൾ നഷ്ടമായി. ക്യാ്ര്രപൻ മുഹമ്മദ് അസ്ഹറുദീൻ, വിനൂപ് മനോഹരൻ എന്നിവർ റണ്ണൊന്നുമെടുക്കാതെ ബേസിൽ തമ്പിയുടെ ആദ്യ ഓവറിൽ തന്നെ പുറത്തായി. ടി.കെ അക്ഷയാണ് ആലപ്പുഴ റിപ്പിൾസിന്റെ ടോപ് സ്‌കോറർ. 33 പന്തിൽ നിന്ന് നാലു സിക്സറും ഒരു ബൗണ്ടറിയും ഉൾപ്പെടെ 47 റൺസാണ് അക്ഷയ് നേടിയത്. 22 പന്തിൽ നിന്ന് 42 റൺസ് നേടിയ ആൽഫി ഫ്രാൻസീസിന്റെ പ്രകടനം കാണികളെ ആവേശത്തിലാക്കി. 17.3ാം ഓവറിൽ ബേസിൽ തമ്പി ഫാനൂസിനെ ക്ലീൻ ബൗൾഡ് ആക്കിയതോടെ ആലപ്പി റിപ്പിൾസിന്റെ ഇന്നിംഗ്സ് 154ന് അവസാനിച്ചു. ബേസിൽ തമ്പിയും പി.എസ് ജെറിനും കൊച്ചി ബ്ലൂ ടൈഗേഴ്സിനായി മൂന്നു വിക്കറ്റ് വീതം നേടിതിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിലെ നാലാം ദിവസത്തെ രണ്ടാം മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന് ആലപ്പി റിപ്പിൾസിനെതിരേ 64 റൺസിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ബ്ലൂ ടൈഗേഴ്സ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 218 റൺസെന്ന കൂറ്റൻ സ്‌കോർ നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ആലപ്പുഴയ്ക്ക് 154 റൺസ് നേടാനേ കഴിഞ്ഞുള്ളു. ബ്ലൂടൈഗേഴ്സിലെ ജോബിൻ ജോബിയാണ് മാൻ ഓഫ് ദ മാച്ച്.
ടോസ് നേടിയ ആലപ്പി റിപ്പിൾസ് കൊച്ചിയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഓപ്പണർമാരായ ആനന്ദ് കൃഷ്ണനും ജോബിൻ ജോബിയും സ്വപ്നതുല്യമായ തുടക്കമാണ് ബ്ലൂ ടൈഗേഴ്സിന് സമ്മാനിച്ചത്. ടൂർണമെന്റിലെ ഏറ്റവും വലിയ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടും ഇവർ രചിച്ചു. 140 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇവർ പടുത്തുയർത്തിയത്. 48 പന്തിൽ നിന്ന് അഞ്ച് സിക്സറും ആറു ബൗണ്ടറിയും ഉൾപ്പെടെ 79 റൺസാണ് ജോബിൻ അടിച്ചെടുത്തത്. സ്‌കോർ 162ൽ എത്തിയപ്പോൾ ആനന്ദ് കൃഷ്ണന്റെ വിക്കറ്റ് നഷ്ടമായി. 51 പന്ത് നേരിട്ട ആനന്ദ് നാല് സിക്സും നാല് ബൗണ്ടറിയും ഉൾപ്പെടെ 69 റൺസ് സ്വന്തമാക്കി. അവസാന ഓവറുകളിൽ ഉണ്ണികൃഷ്ണൻ മനുകൃഷ്ണന്റെ വെടിക്കെട്ട് ബാറ്റിംഗ് ബ്ലൂ ടൈഗേഴ്സിന്റെ സ്‌കോർ 200 കടത്തി. ഒൻപത് പന്ത് നേരിട്ട ഉണ്ണികൃഷ്ണൻ അഞ്ച് സിക്സ് ഉൾപ്പെടെ പുറത്താകാതെ 34 റൺസാണ് അടിച്ചു കൂട്ടിയത്. ഷോൺ റോജർ 14 പന്തിൽ നിന്നും 28 റൺസ് അടിച്ചെടുത്തു.
ഈ ടൂർണമെന്റിലെ ഏറ്റവും വലിയ സ്‌കോറായ 218 റൺസ് കുറിച്ചാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് ബാറ്റിംഗ് അവസാനിപ്പിച്ചത്. ഏഴു ബൗളർമാരെ മാറ്റി പരീക്ഷിച്ചെങ്കിലും കൊച്ചിയുടെ കൂടുതൽ വിക്കറ്റുകൾ പിഴുതെടുക്കാൻ റിപ്പിൾസിന് കഴിഞ്ഞില്ല.
മറുപടി ബാറ്റിംഗിനിറങ്ങിയ ആലപ്പി റിപ്പിൾസിനു ആദ്യ ഓവറിൽ തന്നെ രണ്ടു വിക്കറ്റുകൾ നഷ്ടമായി. ക്യാ്ര്രപൻ മുഹമ്മദ് അസ്ഹറുദീൻ, വിനൂപ് മനോഹരൻ എന്നിവർ റണ്ണൊന്നുമെടുക്കാതെ ബേസിൽ തമ്പിയുടെ ആദ്യ ഓവറിൽ തന്നെ പുറത്തായി. ടി.കെ അക്ഷയാണ് ആലപ്പുഴ റിപ്പിൾസിന്റെ ടോപ് സ്‌കോറർ. 33 പന്തിൽ നിന്ന് നാലു സിക്സറും ഒരു ബൗണ്ടറിയും ഉൾപ്പെടെ 47 റൺസാണ് അക്ഷയ് നേടിയത്. 22 പന്തിൽ നിന്ന് 42 റൺസ് നേടിയ ആൽഫി ഫ്രാൻസീസിന്റെ പ്രകടനം കാണികളെ ആവേശത്തിലാക്കി. 17.3ാം ഓവറിൽ ബേസിൽ തമ്പി ഫാനൂസിനെ ക്ലീൻ ബൗൾഡ് ആക്കിയതോടെ ആലപ്പി റിപ്പിൾസിന്റെ ഇന്നിംഗ്സ് 154ന് അവസാനിച്ചു. ബേസിൽ തമ്പിയും പി.എസ് ജെറിനും കൊച്ചി ബ്ലൂ ടൈഗേഴ്സിനായി മൂന്നു വിക്കറ്റ് വീതം നേടിച്ചിയുടെ കൂടുതൽ വിക്കറ്റുകൾ പിഴുതെടുക്കാൻ റിപ്പിൾസിന് കഴിഞ്ഞില്ല.
മറുപടി ബാറ്റിംഗിനിറങ്ങിയ ആലപ്പി റിപ്പിൾസിനു ആദ്യ ഓവറിൽ തന്നെ രണ്ടു വിക്കറ്റുകൾ നഷ്ടമായി. ക്യാ്ര്രപൻ മുഹമ്മദ് അസ്ഹറുദീൻ, വിനൂപ് മനോഹരൻ എന്നിവർ റണ്ണൊന്നുമെടുക്കാതെ ബേസിൽ തമ്പിയുടെ ആദ്യ ഓവറിൽ തന്നെ പുറത്തായി. ടി.കെ അക്ഷയാണ് ആലപ്പുഴ റിപ്പിൾസിന്റെ ടോപ് സ്‌കോറർ. 33 പന്തിൽ നിന്ന് നാലു സിക്സറും ഒരു ബൗണ്ടറിയും ഉൾപ്പെടെ 47 റൺസാണ് അക്ഷയ് നേടിയത്. 22 പന്തിൽ നിന്ന് 42 റൺസ് നേടിയ ആൽഫി ഫ്രാൻസീസിന്റെ പ്രകടനം കാണികളെ ആവേശത്തിലാക്കി. 17.3ാം ഓവറിൽ ബേസിൽ തമ്പി ഫാനൂസിനെ ക്ലീൻ ബൗൾഡ് ആക്കിയതോടെ ആലപ്പി റിപ്പിൾസിന്റെ ഇന്നിംഗ്സ് 154ന് അവസാനിച്ചു. ബേസിൽ തമ്പിയും പി.എസ് ജെറിനും കൊച്ചി ബ്ലൂ ടൈഗേഴ്സിനായി മൂന്നു വിക്കറ്റ് വീതം നേടി